ഷാഫിയുടെ ദുരന്തം: ഞെട്ടല്‍മാറാതെ നാട്
ഉരുവച്ചാല്‍: പുതിയവീട്ടില്‍ താമസിച്ച് കൊതി തീരും മുന്‍പെ ഷാഫി യാത്രയായി. തൊക്കിലങ്ങാടി ബൈക്ക് അപകടത്തില്‍ മരിച്ച ഉരുവച്ചാല്‍ പഴശ്ശിയിലെ അന്ത്രുവിന്റെ മകന്‍ ചിറ്റാരിപറമ്പ് റാസിഖ് മന്‍സില്‍ ഷാഫിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പതിവായി ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന പിതാവിനെ കാത്തുനിന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മുന്‍പിലെത്തിയത് ഷാഫിയുടെ ചേതനയറ്റ ശരീരമായിരുന്നു. മക്കളായ ഒരു വയസുകാരന്‍ സാബിതും നാല് വയസുകാരന്‍ ഫര്‍സലിനെയും മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള കരച്ചില്‍ കൂടി നിന്നവരെയും കണ്ണീരണിയിച്ചു. രണ്ടു മാസം മുന്‍പാണ് കുടുംബ വീടിനു സമീപം സ്വന്തമായി വീടുവച്ച് ഷാഫി താമസം തുടങ്ങിയത്. ഇന്നലെവരെ തങ്ങളിലൊരാളായ ഷാഫിയുടെ വിയോഗം ചിറ്റാരിപ്പറമ്പ്, ഉരുവച്ചാല്‍ മേഖലകളെ ദു:ഖത്തിലാഴ്ത്തി. കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവറായ ഷാഫി അടുത്തകാലത്തായി പഴവര്‍ഗവ്യാപാരം നടത്തിവരികയായിരുന്നു. തലശേരി ഗവ: ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷംമൃതദേഹം കൂത്തുപറമ്പ് സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വച്ചു. നാടിന്റെ നാനാമേഖലയിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം ചിറ്റാരിപറമ്പ് ജുമാമസ്ജിദില്‍ കബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."