HOME
DETAILS
MAL
ഉപ്പുവെള്ളക്കെടുതിയില് താവം ഗ്രാമം
backup
March 06 2017 | 00:03 AM
പഴയങ്ങാടി: ചെറുകുന്ന് പഞ്ചായത്തിലെ താവം പ്രദേശം ഉപ്പുവെള്ള കെടുതിയില്‍ കര്‍ഷകര്‍ ദുരിതത്തിലായി. പഴയങ്ങാടി പുഴയില്‍ വേലിയേറ്റം ഉണ്ടാകുമ്പോഴാണു താവത്തെ വയലുകളില്‍ ഉപ്പുവെള്ളം കയറുന്നത്. കല്വര്ട്ടിലൂടെ ഉപ്പുവെള്ളം കയറി ഏക്കര്‍കണക്കിനു കൃഷിഭൂമിയാണ് കൃഷിയോഗ്യമല്ലാതായിരിക്കുന്നത്.
ശ്രീശക്തി തിയേറ്റര്‍ മുതല്‍ ദാലില്‍ ഭാഗം വരെയാണു വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നത്. ഇത്തരത്തില്‍ ഉപ്പുവെള്ളം കയറുന്നതു കൊണ്ട് പ്രദേശത്തെ വേനല്‍ക്കാല പച്ചക്കറി കൃഷിക്കും ഇതു സാരമായി ബാധിച്ചിട്ടുണ്ട്.
പ്രദേശത്തെ കുടിവെള്ള സ്രോതസും മലിനമാകാന്‍ ഇതു വഴിയൊരുക്കും.
എന്നാല്‍ താവം തിയേറ്ററിനു സമീപത്തെ റോഡ് ഉയര്‍ത്തി വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ പറ്റുന്ന കല്‍വര്‍ട്ട് നിര്‍മിക്കണമെന്നാണു പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."