HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്
ഹാറൂൻ റശീദ് എടക്കുളം
November 10 2024 | 04:11 AM
തിരുന്നാവായ( മലപ്പുറം): ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും ഇനി പൊതു സ്ഥലംമാറ്റത്തിൽ ഇളവും മുൻഗണനയും അനുവദിക്കാൻ സർക്കാർ ഉത്തരവ്. നേരത്തെ ഭിന്നശേഷിക്കാരുടെ സംരക്ഷകരായ രക്ഷിതാക്കൾക്ക് ഇത്തരത്തിൽ ഉദ്യോഗസ്ഥ പൊതുസ്ഥലംമാറ്റത്തിന് ഇളവും മുൻഗണനയും അനുവദിച്ചിരുന്നു.
രക്ഷിതാക്കൾ ഇല്ലാത്തതോ, രക്ഷിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലോ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്കു കൂടി പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും. നവകേരള സദസിൽ കൊല്ലം സ്വദേശിയായ പി. രാധാകൃഷ്ണൻ നൽകിയ നിവേദനത്തെ തുടർന്നാണ് സർക്കാർ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."