ചെറൂപ്പ-കുറ്റിക്കടവ് റോഡ്; പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലുണ്ടായിട്ടും ശാപമോക്ഷമില്ല
മാവൂര്‍: ചെറൂപ്പ-കുറ്റിക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലുണ്ടായിട്ടും നവീകരണത്തിന് പദ്ധതിയില്ല. ഒന്നര പതിറ്റാണ്ടു മുന്‍പ് നവീകരിച്ച ചെറൂപ്പ-കുറ്റിക്കടവ് റോഡും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ശാസ്ത്രീയമായ അഴുക്കുചാല്‍ ഇല്ലാത്തതും റോഡിന് താങ്ങാനാകുന്നതിലേറെ ഭാരവുമായി നിരന്തരം ടിപ്പറുകള്‍ ഓടുന്നതും പലയിടങ്ങളിലും റോഡിന്റെ തകര്‍ച്ചക്ക് ആക്കംകൂട്ടി. അങ്ങാടിക്കു സമീപം നാല്ക്കവലയില് വന്‍കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടത് യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു വരുന്ന രോഗികള്‍ക്കും ദുരിതമാണ്.
മാവൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി, മണക്കാട് ഗവ: യുപി സ്കൂളുകള്‍, ചെറൂപ്പ ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്റസ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ ജീവന് പണയം വച്ചാണിതുവഴി നടന്നു പോകുന്നത്.
ഒരിടത്തും ഫുട്പാത്ത് ഇല്ലാത്തതാണ് യാത്രദുരിതമാക്കുന്നത്. റോഡരികില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇറങ്ങി നില്‍ക്കാനും സ്ഥലമില്ല.
ചെറൂപ്പ ജംങ്ഷന് മുതല്‍ ഇരുനൂറുമീറ്ററും ഖാദിബോര്‍ഡിന് സമീപമുള്ള ഇറക്കത്തിലും ഇരുവശത്തും ഫുട്പാത്ത് കോണ്‍ഗ്രീറ്റ് ചെയ്യുകയും മൂഴിപ്പുറത്ത് താഴം മുതല്‍ കുറ്റിക്കടവ് വരെ 500മീറ്റര്‍ വയല്‍പ്രദേശത്ത് ഇരുവശവും സൈഡ്കെട്ടി രണ്ട് മീറ്റര്‍ ഉയര്‍ത്തുകയും ചെയ്താല്‍ ദുരിതത്തിന് ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."