HOME
DETAILS

ബജറ്റ് ചോര്‍ച്ച: ചോദ്യോത്തര വേള നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷം, പറ്റില്ലെന്ന് സ്പീക്കര്‍

  
backup
March 06 2017 | 03:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be

തിരുവവന്തപുരം: ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെക്കാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സഭയില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
ചോദ്യോത്തര വേളക്കു ശേഷം നിയമസഭയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്ന് വിശദീകരണം നല്‍കും. എന്നാല്‍, ധനമന്ത്രിയുടെ രാജിയില്‍ ഉറച്ചു നില്‍ക്കാനും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.
ബജറ്റ് രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ക്കു നല്‍കാന്‍ തയാറാക്കിയ വിശദാംശങ്ങളുടെ കുറിപ്പു മാത്രമാണു ചോര്‍ന്നതെന്നുമാണു ധനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ടു തന്നെ രാജിവയ്്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഭരണപക്ഷവും ധനമന്ത്രി ഡോ. തോമസ് ഐസക്കും.
വീഴ്ച വരുത്തിയ പേഴ്‌സനല്‍ സ്റ്റാഫിനെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും ഇതില്‍ കൂടുതലൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണ് ധനമന്ത്രി. എന്നാല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച മന്ത്രിയെയും സ്റ്റാഫിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.

ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതേ ആവശ്യം നിയമസഭയിലും ഉയര്‍ത്തും.
ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും സര്‍ക്കാര്‍ ഔദ്യോഗിക നിലപാടു സ്വീകരിക്കുക. ബജറ്റ് അവതരണം തുടങ്ങി 48 മിനുട്ടിനകം തന്നെ 'എ.പി.എസ് ഫിനാന്‍സ് മിനിസ്റ്റര്‍' എന്ന ഇ മെയില്‍ വിലാസത്തില്‍ നിന്നായിരുന്നു 15 പേജുള്ള ബജറ്റ് വിശദാംശങ്ങള്‍ പുറത്തു പോയത്.

തൊട്ടു പിന്നാലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വ്യക്തിഗത ഇ മെയില്‍ വിലാസത്തില്‍ നിന്നും കൂടുതല്‍ പേരിലേക്ക് ഇതേ വിവരങ്ങള്‍ കൈമാറി കിട്ടിയിരുന്നു. ബജറ്റ് രേഖകള്‍ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗസ്ഥന് രേഖകള്‍ എങ്ങനെ ലഭിച്ചു എന്നതിന് ധനമന്ത്രി സഭയില്‍ മറുപടി നല്‍കേണ്ടി വരും. ധനമന്ത്രിക്കും ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന വാദവും പ്രതിപക്ഷം ഉയര്‍ത്തും.
യു.ഡി.എഫ് ഭരണ കാലത്തും ബജറ്റ് രേഖകള്‍ ചോര്‍ന്നെന്ന് കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ഭരണപക്ഷ നീക്കം. പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതോടെ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച ബഹളത്തില്‍ കലാശിക്കാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago