സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത: അന്വേഷണം ഊര്‍ജിതം
പാലക്കാട്: പതിനാലുകാരി തൂങ്ങിമരിച്ചതിന് ഒന്നര മാസം കഴിഞ്ഞ് അതേ വീട്ടില്‍ അനുജത്തിയേയും മരിച്ച നിലയില്‍ കïെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
പാലക്കാട് കഞ്ചിക്കോട് അട്ടംപള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (ഒന്‍പത്) യെയാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കïെത്തിയത്. രïാനച്ഛന്‍ ഷാജിയാണ് തൂങ്ങിമരിച്ച നിലയില്‍ ശരണ്യയെ ആദ്യം കïത്.
ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കïെത്തിയിരുന്നു. ആ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കïതായി ശരണ്യ പൊലിസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ ദുരൂഹതയുïെന്നാണ് നാട്ടുകാര്‍ പറയുന്നത്. എ.എസ്.പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഒരാളെ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അട്ടംപള്ളം എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ശരണ്യ.
രïു മരണത്തിനു പിന്നിലും ദുരൂഹതയുïെന്നാണു ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."