HOME
DETAILS
MAL
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലെ തെരഞ്ഞെടുപ്പ് തിയതി പുനഃക്രമീകരിച്ചു
backup
January 27 2019 | 18:01 PM
തിരുവനന്തപുരം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തിയതികള്‍ പുന:ക്രമീകരിച്ചു. ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് പുന:ക്രമീകരണമെന്ന് സ്പോര്‍ട്സ് യുവജനകാര്യ വകുപ്പ് ഡയരക്ടര്‍ സഞ്ജയന് കുമാര്‍ അറിയിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ഇനി പറയുന്ന പ്രകാരമാണ്. ജില്ലയ്ക്കുള്ളിലെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും അവരവരുടെ പ്രതിനിധിയെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കണം. ജില്ലക്കുള്ളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അന്‍പതില്‍ കുറവാണെങ്കില്‍ മൂന്നു പേരെയും അന്‍പതില്‍ കൂടുതലാണെങ്കില്‍ അഞ്ചു പേരെയും അതതു ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."