HOME
DETAILS

കണ്ണൂരിനു വേണ്ടി കരിപ്പൂരിനെ കൊല്ലാം, സര്‍ക്കാര്‍ കൂടെയുണ്ട്

  
backup
January 27, 2019 | 6:59 PM

suprabhaatham-editorial-karipur-28-01-2019

 

ജന്മംകൊണ്ടതു മുതല്‍ കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട വിമാനത്താവളമാണ് കരിപ്പൂരിലേത്. ലോകത്തു മറ്റൊരിടത്തും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ദുരോഗ്യം ഉണ്ടായിട്ടുണ്ടാവില്ല. അന്യസംസ്ഥാന ലോബികളായിരുന്നു നേരത്തെ വിമാനത്താവളത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അതിനു നേതൃത്വം നല്‍കിയിരിക്കുകയാണ്. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരിനത് പത്തു വര്‍ഷത്തേക്ക് ഒരു ശതമാനമായി പിണറായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ഉടമകള്‍ക്കെതിരേ വിപ്ലവം പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കരിപ്പൂരിനെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളത്തെ കൊഴുപ്പിക്കുന്നത് വിരോധാഭാസം തന്നെ.


സ്വാര്‍ഥ താല്‍പ്പര്യത്തിനു വേണ്ടി പാര്‍ട്ടിയുടെ തത്വമല്ല അതിനപ്പുറമുള്ളതു വരെ വലിച്ചുകീറാന്‍ ഭരണകൂടം സന്നദ്ധമാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ആയിരം ദിവസത്തെ ഭരണകാലയളവില്‍ ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധന നികുതി ഒരു ശതമാനമായി നിജപ്പെടുത്തുമ്പോള്‍ ആഭ്യന്തര സര്‍വിസുകളെല്ലാം കരിപ്പൂരിനെ കൈയൊഴിയുമെന്നു ഗണിക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. അനന്തരം കരിപ്പൂര്‍ വിമാനത്താവളം ദയാവധത്തിനായിരിക്കും വിധേയമാകുക.


പ്രതിലോമകാരികളുടെയും ലോബികളുടെയും കുത്സിത പ്രവര്‍ത്തനം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത് കണ്ണൂരിനു വേണ്ടിയാണ്. ഇതുവഴി വിഭാഗീയതക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തലും തരംതാഴ്ത്താന്‍ കൃത്രിമ രേഖകള്‍ ചമയ്ക്കലുമാണ് ഏറ്റവുമവസാനം കരിപ്പൂരിനെതിരേ ഉണ്ടായത്. അഗ്നിശമന സേനയെ തരംതാഴ്ത്തിക്കൊല്ലാന്‍ ശ്രമം നടത്തിയത് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്ന വിവരം അതോറിറ്റി മുന്‍ ഡയരക്ടര്‍ വി. നന്ദകുമാര്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.


തരംതാഴ്ത്തി നശിപ്പിക്കാന്‍ അതോറിറ്റി തന്നെ മുന്‍കൈ എടുത്തതിനെതിരേ കഴിഞ്ഞ ജൂലൈയില്‍ ബഹുജന മാര്‍ച്ചും ജനകീയ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചതിനെ തുടര്‍ന്നാണു അധികൃതര്‍ പിന്മാറിയത്. എന്നാല്‍ അവര്‍ അടങ്ങിയിരുന്നില്ല. റണ്‍വേ വലുതാക്കണമെന്നും അതിനാവശ്യമായ ഭൂമി ഇനിയും വേണമെന്നും പറഞ്ഞ് വലിയ വിമാനങ്ങളുടെ പോക്കുവരവ് അതോറിറ്റി റദ്ദാക്കി. നേരത്തെ ഏറ്റെടുത്ത ഭൂമിയില്‍ ധാരാളം സ്ഥലം വെറുതെ കിടക്കുമ്പോഴായിരുന്നു ഈ നീക്കം. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ന്നിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍നിന്ന് എടുത്തുമാറ്റിയത് തകര്‍ക്കലിന്റെ മറ്റൊരു രൂപമായിരുന്നു. ഇതിനെയെല്ലാം ബഹുജന പിന്തുണയോടെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു.


എയര്‍പോര്‍ട്ട് അതോറിറ്റി ലാഭകരമായി നടന്നു വരുന്ന വിമാനത്താവളത്തെ നശിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക, അതിനെ പരാജയപ്പെടുത്താന്‍ പൊതുസമൂഹം നിരന്തരം ജാഗ്രതയോടെ നിലയുറപ്പിക്കുക. ലോകത്തു മറ്റൊരിടത്തും കാണാനാവില്ല ഇത്തരമൊരു പ്രതിഭാസം. പിറന്ന് 30 വര്‍ഷം കഴിഞ്ഞിട്ടും കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങളില്‍നിന്ന് തല്‍പരകക്ഷികള്‍ പിന്മാറാതെയിരിക്കുമ്പോഴാണ് അവര്‍ക്കൊരു കൈ സഹായവുമായി ഇടതു മുന്നണി സര്‍ക്കാര്‍ രംഗത്തു വന്നിട്ടുള്ളത്. 1992 മുതല്‍ മുംബൈ ലോബിക്കു വേണ്ടി ആഭ്യന്തര സര്‍വിസുകള്‍ അതോറിറ്റി വെട്ടിക്കുറച്ചു. കരിപ്പൂരില്‍നിന്ന് ഗള്‍ഫിലേക്ക് സര്‍വിസ് അനുവദിക്കാതെ ചിറകൊടിക്കാന്‍ ശ്രമിച്ചു. ജംബോ വേണമെന്നു പറഞ്ഞ് ഹജ്ജ് സര്‍വിസ് തടഞ്ഞു. മുന്‍ എം.പി ഇ. അഹമ്മദ് ഇടപെട്ടാണ് ഇതു പുനരാരംഭിച്ചത്.
രാത്രികാല സര്‍വിസിന് അനുയോജ്യമല്ലെന്നു പറഞ്ഞ് വീണ്ടും ഉടക്കിട്ടു. കോടികള്‍ മുടക്കി ലീഡിങ് ലൈറ്റുകള്‍ സ്ഥാപിച്ചു രാത്രി സര്‍വിസിന് സൗകര്യം ചെയ്ത് കൊടുത്തിട്ടും ലോബികള്‍ അടങ്ങിയില്ല. ഇപ്രാവശ്യം പറഞ്ഞത് അന്താരാഷ്ട്ര നിലവാരം പോരെന്നായിരുന്നു. അതും പരിഹരിച്ചു. എന്നിട്ടും മുറുമുറുപ്പ് അവസാനിച്ചില്ല. റീ കാര്‍പ്പറ്റിങിന്റെ പേരില്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ പിന്നെയും റദ്ദാക്കി. റീ കാര്‍പ്പറ്റിങിന്റെ പേരില്‍ മറ്റൊരിടത്തും സര്‍വിസ് റദ്ദാക്കിയിരുന്നില്ല.


ഏറ്റവും ഒടുവിലായി ഇതാ കണ്ണൂരിനെ തടിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. നികുതിയുടെ പേരില്‍. ഇതിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വീണ്ടുമൊരു ജനകീയ സമരത്തിനു കളമൊരുങ്ങുകയാണ്. ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല ഇത്തരമൊരു പ്രതിഭാസം. ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ഒരു വിമാനത്താവളത്തെ കൊല്ലാന്‍ ലോബികളും അതോറിറ്റിയും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും നിരന്തരം പരിശ്രമിക്കുക. അതിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സംഘടിച്ച് സമരരംഗത്തിറങ്ങുക. അതിശയകരം തന്നെ കാര്യങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്‌റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്‍

International
  •  2 minutes ago
No Image

വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി

Football
  •  16 minutes ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19

uae
  •  27 minutes ago
No Image

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

Kerala
  •  an hour ago
No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

Cricket
  •  an hour ago
No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  an hour ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  an hour ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  an hour ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  2 hours ago