HOME
DETAILS
MAL
സൈനക്ക് കിരീടം
backup
January 27 2019 | 19:01 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ താരം സൈന നെഹ്‌വാളിന് കിരീടം. ഫൈനലില്‍ സ്പാനിഷ് താരം കരോലിന മരിന്‍ പരുക്കേറ്റ് പിന്‍മാറിയതോടെ സൈനയെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണില്‍ സൈനയുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്.
ഒന്നാം സെറ്റില്‍ മികച്ച ലീഡുമായി മുന്നേറുന്നതിനിടെ കരോലിനയ്ക്ക് പരുക്കേറ്റത് സൈനയെ കിരീടത്തിലെത്തിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് ഒന്നാം സെറ്റ് പോലും പൂര്‍ത്തിയാക്കാനാവാതെ നിരാശയോടെ കരോലിനയ്ക്ക് ഗ്രൗണ്ടണ്ട് വിടേണ്ടണ്ടിവന്നു. പരുക്കേറ്റ് പിന്‍മാറുമ്പോള്‍ മരിന്‍ 10-4 എന്ന സ്‌കോറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇന്തോനേഷ്യ മാസ്റ്റേഴ്‌സില്‍ സൈനയുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്. പി.വി സിന്ധു അടക്കമുള്ള താരങ്ങള്‍ നേരത്തെ തന്ന ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."