
കേരളപ്പെരുമ
ഇര്‍ഫാന പി.കെ#
നമ്മുടെ സംസ്ഥാനത്തുനിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പല ഉല്‍പ്പന്നങ്ങളും
ലോകപ്രസിദ്ധി നേടിയവയാണ്. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഏതാനും ഉല്‍പ്പന്നങ്ങളെ കുറിച്ച് വായിക്കാം.
കോഴിക്കോടന്‍ ഹല്‍വ
ഹല്‍വയുടെ കാര്യത്തില്‍ ലോകപ്രസിദ്ധമാണ് കോഴിക്കോടന്‍ ഹല്‍വ. മൈദയും പഞ്ചസാരയുമാണ് ഈ മധുര പലഹാരത്തിന്റെ മുഖ്യചേരുവ. ഹല്‍വ നിര്‍മാണത്തിന് മൂന്നുദിവസം മുമ്പേ മൈദ വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുത്ത് സൂക്ഷിക്കണം. ഏകദേശം 140 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പഞ്ചസാര പാവില്‍ നെയ്യ് ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിയ മൈദ ചേര്‍ത്തിളക്കിയാണ് ഹല്‍വ തയാറാക്കുന്നത്. അറേബ്യയുമായുള്ള വ്യാപാര ബന്ധം വഴിയാണ് കേരളത്തില്‍ ഹല്‍വ എത്തിയതെന്നു കരുതപ്പെടുന്നു. സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മിഠായിത്തെരുവിലായിരുന്നു അന്ന് ഹല്‍വ വിറ്റിരുന്നത്.
മലപ്പുറം കത്തി
പലപ്പോഴും പ്രയോഗത്തില്‍ വരുന്നൊരു വാക്കാണ് മലപ്പുറം കത്തി. മലപ്പുറമാണ് ഈ കത്തിയുടെ ജന്മദേശം. മലപ്പുറത്തെ ഇരുമ്പുഴി, കരുവാരക്കുണ്ട്, പാണ്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മുഖ്യമായും കത്തി നിര്‍മിച്ചിരുന്നത്. പ്രത്യേകതരം ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മലപ്പുറം കത്തിയില്‍നിന്നേല്‍ക്കുന്ന മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കുമെന്ന് പറയപ്പെടുന്നു. കനംകുറഞ്ഞ മാന്‍ കൊമ്പില്‍ തീര്‍ക്കുന്ന കത്തിയുടെ പിടി നാല് വിരല്‍ കൊള്ളാവുന്നത്രയേ ഉണ്ടാകുകയുള്ളൂ. ആക്രമണ സമയത്ത് എതിരാളി കത്തിയില്‍ കയറിപിടിക്കാതിരിക്കാനാണത്രേ ഇത്. പിച്ചള കൊണ്ടുള്ള ചിത്രപ്പണികളും പിടിഭാഗത്ത് കാണാം. മൂര്‍ച്ചകൂടിയ വായ്ത്തലയുള്ള ഈ കത്തിക്ക് ഒമാന്‍ ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത ആയുധമായ ഖഞ്ചാറുമായി പിരിയാനാകാത്ത ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇംഗ്ലിഷ് അക്ഷരമാലയിലെ ജെ യുടെ ആകൃതിയിലാണ് ഈ കത്തി.
വെച്ചൂര്‍ പശു
കേരളത്തിലെ പ്രസിദ്ധമായ പശു വര്‍ഗമാണ് വെച്ചൂര്‍ പശു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍പ്പെട്ട വെച്ചൂര്‍ പ്രദേശത്ത് ഇവയെ കണ്ടെത്തിയതിനാലാണ് വേച്ചൂര്‍ പശു എന്ന പേരില്‍ അറിയപ്പെടുന്നത്. പാലിന്റെ ഔഷധ ഗുണം കൊണ്ടും രോഗപ്രതിരോധ ശേഷി കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഈ പശുക്കള്‍ മറ്റുള്ള പശുക്കളെ അപേക്ഷിച്ച് ഉയരം,തൂക്കം എന്നിവ കുറഞ്ഞവയാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇവ. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഏകദേശം മുന്നൂറോളം ഇനം മാത്രമേ ഇന്ന് നിലവിലുള്ളൂവെന്നാണ് കണക്ക്.
കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗത്തുനിന്നു വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധി വികാസത്തിനും വെച്ചൂര്‍ പശുവിന്റെ പാല്‍ അനുയോജ്യമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല പശുവിന്റെ പാലില്‍ കാണപ്പെടുന്ന ബീറ്റാ കസിന്‍ എ 2 എന്ന പ്രോട്ടീന്‍ ഓട്ടിസം, ഹൃദ്രോഗം, പ്രമേഹം എന്നിവയെ ചെറുക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആറന്മുള കണ്ണാടി
ലോകപ്രസിദ്ധമായ കേരള ഉല്‍പ്പന്നമാണ് ആറന്മുള കണ്ണാടി. പത്തനംതിട്ടയിലെ ആറന്മുളയിലാണ് ഈ കണ്ണാടി നിര്‍മിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യം ഈ കണ്ണാടിക്കുണ്ട്.
കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ആറന്മുള കണ്ണാടി. പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമാണ് ഇതിന്റെ നിര്‍മാണം. ചെമ്പും വെളുത്തീയവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് കണ്ണാടി നിര്‍മിക്കുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം പണിയാന്‍ പന്തളം രാജാവ് കൊണ്ടുവന്ന തിരുന്നല്‍ വേലി ശങ്കരന്‍ കോവിലിലെ വിശ്വകര്‍മ്മ വിഭാഗക്കാരാണ് ആദ്യമായി ആറന്മുള കണ്ണാടി നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. രാജാവിന് സമ്മാനമായി നല്‍കാന്‍ ഒരു കിരീടം നിര്‍മിക്കുന്നതിനിടയില്‍ ലോഹക്കൂട്ടിന്റെ പ്രതിഫലശേഷി അവര്‍ തിരിച്ചറിയുകയായിരുന്നുവത്രേ. ആഴ്ചകളോളം അധ്വാനം ആവശ്യമായി വരുന്നതാണ് കണ്ണാടിയുടെ നിര്‍മാണം. ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കുന്ന ഈ കണ്ണാടിയുടെ ഒരു മാതൃക ലണ്ടനിലെ ബ്രിട്ടി ഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അഷ്ടമംഗലത്തിലെ സുപ്രധാന ഘടകമാണ് ആറന്മുള കണ്ണാടി. ആദ്യകാലത്ത് കുങ്കുമച്ചെപ്പിലും പിന്നീട് വാല്‍ക്കണ്ണാടി രൂപത്തിലും ഇവ നിര്‍മിക്കപ്പെട്ടു. മറ്റുള്ള കണ്ണാടികളില്‍നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിലെ മുന്‍ഭാഗത്തെ പ്രതലത്തില്‍ നിന്നാണ് ദൃശ്യം പ്രകടമാകുക.
കുറ്റിയാട്ടൂര്‍ മാങ്ങ
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരില്‍ ഉണ്ടാകുന്ന മാങ്ങയാണ് കുറ്റിയാട്ടൂര്‍ മാങ്ങ. പുറം തൊലിക്ക് കനം തീരെ കുറഞ്ഞ ഈ മാങ്ങ രുചിയുടെ കാര്യത്തില്‍ മുമ്പിലാണ്. കുഞ്ഞിമംഗലം മാങ്ങ, നങ്ങ്യാര്‍ മാങ്ങ, കണ്ണപുരം മാങ്ങ എന്നീ പേരുകളിലും കുറ്റിയാട്ടൂര്‍ മാങ്ങ അറിയപ്പെടുന്നുണ്ട്. കാസര്‍കോട്ടെ നീലേശ്വരത്തുനിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കുറ്റിയാട്ടൂരില്‍ എത്തിയതാണ് ഈ മാങ്ങയെന്ന് കരുതപ്പെടുന്നു.
മൂവായിരത്തിലധികം മാങ്ങ കര്‍ഷകരുള്ള ഈ പ്രദേശത്തുനിന്ന് പ്രതിവര്‍ഷം അയ്യായിരം ടണ്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. ഈ മാവുകള്‍ അധികം ഉയരത്തില്‍ വളരുന്നില്ല. ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് ഈ മാവ് നന്നായി കായ്ക്കുന്നതെന്നു പറയപ്പെടുന്നു. നിലം തൊടാതെ പറിച്ചെടുക്കുന്ന മാങ്ങകള്‍ തറയിലോ മറ്റോ നിരത്തിവച്ച് കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും കൊണ്ട് മൂടിയാണ് കുറ്റിയാട്ടൂരിലെ കര്‍ഷകര്‍ പരമ്പരാഗതമായി മാങ്ങ പഴുപ്പിച്ചെടുക്കുന്നത്.
അമ്പലപ്പുഴ പാല്‍പായസം
പാല്‍പായസം കുടിക്കാന്‍ നല്ല രൂചിയാണ്. അത് അമ്പലപ്പുഴ പാല്‍ പായസം ആണെങ്കില്‍ രുചി ഒന്നു കൂടി കൂടും. ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ നിവേദ്യമായാണ് അമ്പലപ്പുഴ പാല്‍ പായസം നല്‍കി വരുന്നത്. ചെമ്പകശ്ശേരി മഹാരാജാവ് ദേവനാരായണനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം അമ്പലപ്പുഴ പാല്‍ പായസവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഒരിക്കല്‍ ചെമ്പകശ്ശേരി മഹാരാജാവ് തലവടിയിലെ പട്ടമന ഇല്ലത്തുനിന്നു കുറച്ച് വിത്ത് കടം വാങ്ങി. വര്‍ഷം കുറേ കഴിഞ്ഞിട്ടും കടം വാങ്ങിയ വിത്ത് മടക്കി കൊടുക്കുന്നതില്‍ രാജാവ് വീഴ്ച വരുത്തി. അങ്ങനെയിരിക്കേ ഒരു ദിവസം ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാജാവിനോട് ഇല്ലത്തിന്റെ പ്രതിനിധി നെല്ല് മടക്കി ചോദിച്ചു. രാജാവിന്റെ വിഷമം കണ്ട മന്ത്രി നാട്ടുകാരില്‍ നിന്നു നെല്ല് സ്വരൂപിച്ച് ക്ഷേത്രനടയില്‍ കൂട്ടിയിട്ടു.
എന്നിട്ട് ഒരു വ്യവസ്ഥയുംവച്ചു. ഉച്ചപൂജയ്ക്കു മുന്‍പ് വിത്ത് മുഴുവന്‍ അളന്ന് കൊണ്ടു പോകണം. മന്ത്രിയുടെ രഹസ്യനിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ പ്രതിനിധിക്ക് ചുമട്ടുകാരെയോ വള്ളക്കാരേയോ ലഭിച്ചില്ല. ഉച്ചപൂജ (ശീവേലി)ക്ക് മുമ്പ് നെല്ല് മാറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ നെല്ലും അതിന്റെ ലാഭവും ഉപയോഗിച്ച് അമ്പലത്തില്‍ നിത്യം പായസംവച്ചു വിളമ്പാന്‍ ആവശ്യപ്പെട്ട് പ്രതിനിധി സ്ഥലം വിട്ടു. അന്ന് തൊട്ടാണത്രേ അമ്പലപാല്‍പ്പാസം നിവേദ്യമായി നല്‍കാന്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. ചതുരംഗത്തില്‍ കമ്പം കയറിയ ചെമ്പകശേരി രാജാവ് തന്നെ തോല്‍പ്പിക്കാന്‍ രാജ്യത്ത് ആരുമുണ്ടാകില്ലെന്ന് വിശ്വസിച്ചു. രാജാവ് പലരേയും വെല്ലുവിളിച്ചു. ഒടുവില്‍ ഒരു സാധു മനുഷ്യന്‍ വെല്ലുവിളി ഏറ്റെടുത്ത് ചതുരംഗം കളിക്കാനൊരുങ്ങി. ഒരു നിബന്ധനയായിരുന്നു അയാള്‍ മുന്നോട്ടുവച്ചത്.
രാജാവ് തോറ്റാല്‍ ഒന്നാമത്തെ കള്ളിയില്‍ ഒരു നെന്‍മണി. രണ്ടാമത്തെ കള്ളിയില്‍ അതിന്റെ ഇരട്ടി..എന്നിങ്ങനെ ചതുരംഗക്കളം മുഴുവന്‍ നിറയുന്നത് വരെ തനിക്ക് നെല്ലു തരണം.
രാജാവ് ആ കാര്യം സമ്മതിച്ചു. മല്‍സരത്തില്‍ തോറ്റ രാജാവ് നെല്ല് നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം മനസിലാകുന്നത്. രാജ്യത്തെ മുഴുവന്‍ നെല്ലും ഉപയോഗപ്പെടുത്തിയാലും പന്തയക്കടം വീട്ടാന്‍ സാധിക്കില്ല. അഹങ്കാരം കെട്ടടങ്ങിയ രാജാവ് ആ സാധുമനുഷ്യനെ നോക്കിയപ്പോള്‍ അവിടെ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടിട്ട് ദിനവും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് പായസം വിളമ്പാന്‍ ആവശ്യപ്പെട്ടുവത്രേ.- ഇതാണ് രണ്ടാമത്തെ ഐതിഹ്യം.
തളങ്കര തൊപ്പി
കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് ഇസ്‌ലാമിക വേഷവിതാനത്തില്‍പ്പെട്ട തളങ്കര തൊപ്പി നിര്‍മിക്കുന്നത്. തളങ്കര തൊപ്പിയുടെ പ്രസിദ്ധി കടല്‍ കടന്നിട്ട് കാലമേറെയായി. പ്രാചീനകാലത്ത്, സുലഭമായിരുന്ന മല്ല്, കോര തുണികള്‍ കൊണ്ടാണ് ഈ തൊപ്പി നിര്‍മിച്ചിരുന്നത്. ശുദ്ധമായ കോട്ടണ്‍ തുണിയില്‍ നിരനൂലുകള്‍ കൊണ്ടാണ് പിന്നീട് തൊപ്പി തുന്നിയെടുത്തിരുന്നത്. തളങ്കര തൊപ്പി ഒരു കാലത്ത് കാസര്‍കോട്ടെ മുന്നൂറോളം കുടുംബങ്ങളുടെ വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പോലും ഈ തൊപ്പി സ്ഥാനം പിടിച്ചിട്ടുണ്ട്. കുടുംബ മഹിമയുടേയും പ്രതാപത്തിന്റേയും പ്രതീകമായി തളങ്കര തൊപ്പിയെ കണക്കാക്കിയിരുന്നു. അറബിക് പേര്‍ഷ്യന്‍ കാലിഗ്രാഫി തളങ്കര തൊപ്പികളില്‍ കാണാം. തളങ്കര മാലിക് ദീനാര്‍ മസ്ജിദിലെത്തുന്ന വിശ്വാസികള്‍ ഓര്‍മയ്ക്കായി ഈ തൊപ്പി വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. ഒരു മീറ്റര്‍ തുണി കൊണ്ട് അഞ്ച് തൊപ്പികള്‍ നിര്‍മിക്കാം. തടിത്തൊപ്പി, ദോ ടിപ്പ് തൊപ്പി, കണ്ണന്‍ തൊപ്പി, കറുത്ത തൊപ്പി, പച്ച തൊപ്പി, കൊയിലാണ്ടി തൊപ്പി എന്നിങ്ങനെ തളങ്കര തൊപ്പികളില്‍ വിവിധ വകഭേദങ്ങളുണ്ട്.
തലശ്ശേരി ബിരിയാണി
ബിരിയാണിയാണെങ്കില്‍ അത് തലശ്ശേരി ദം ബിരിയാണി തന്നെ ആയിരിക്കണമെന്ന് പാചക ലോകത്ത് ഒരു ചൊല്ലു തന്നെയായിട്ടുണ്ട്. സാധാരണയായി ബിരിയാണി ഉണ്ടാക്കാന്‍ നീളം കൂടിയ അരി ഉപയോഗിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി കൈമ, ജീരകശാല പോലെയുള്ള സുഗന്ധ നെല്ലിനത്തില്‍പെട്ട അരിയാണ് തലശ്ശേരി ദം ബിരിയാണിക്ക് ഉപയോഗിക്കുന്നത്.
കൈമ പാലക്കാടും ജീരകശാല വയനാട്ടിലുമാണ് കൂടുതലായും കൃഷി ചെയ്യുന്നത്. പ്രാചീന കാലം തൊട്ടേ അറബികളും മുഗളന്മാരും തമ്മിലുള്ള ബന്ധമാണ് മലബാറില്‍ ബിരിയാണി എത്താന്‍ കാരണം.
നെയ്യില്‍ വറുത്ത അരിയില്‍ മസാലക്കൂട്ടുകളും ഇറച്ചിയും ചേര്‍ത്ത് ദം ചെയ്‌തെടുത്താണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത്. നീരാവി പുറത്തു പോകാതെ പാത്രം നന്നായി അടച്ച് അടപ്പിനു മുകളില്‍ കനല്‍വച്ച് വേവിക്കുന്ന പ്രക്രിയയാണിത്. ഇതുമൂലം നീരാവിയുടെ കാഠിന്യം വര്‍ധിക്കും. കുങ്കുമം, തക്കോലം, കശകശ(ഖസ് ഖസ്), കുരുമുളകു പൊടി, കറിവേപ്പില, ഗ്രാമ്പു, ഏലക്കായ, കറുവപ്പട്ട, ജാതിപത്രി, ജീരകം, പെരുംജീരകം, പനിനീര്‍, ഗരം മസാല, മല്ലിയില, പുതീന തുടങ്ങിയ സുഗന്ധ മിശ്രിതങ്ങളും ബിരിയാണിയില്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 6 minutes ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• an hour ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്
Kerala
• an hour ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• an hour ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• an hour ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• an hour ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• an hour ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 2 hours ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 2 hours ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 2 hours ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 2 hours ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 3 hours ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 3 hours ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 3 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 4 hours ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 4 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 4 hours ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 5 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 5 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 6 hours ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 3 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 3 hours ago