വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രണ്ടാമത്തെ രാജ്യം സഊദിയെന്ന് റിപ്പോര്‍ട്ട്
ജിദ്ദ: വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രണ്ടാമത്തെ രാജ്യം സഊദി അറേബ്യയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2015 ലെ കണക്ക് പ്രകാരം 145.5 ബില്യണ്‍ റിയാലാണ് (38.8 ബില്യണ്‍ ഡോളര്‍) സഊദി അറേബ്യയില്‍നിന്ന് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്.
ആഗോളാടിസ്ഥാനത്തില്‍ വിദേശ ജീവനക്കാരുടെ പണമിടപാടുകളെ കുറിച്ച് സഊദിയിലെ പ്രാദേശിക ദിനപത്രം 'അല്‍റിയാദ്' നടത്തിയ പഠനമാണ് പുതിയ വിവരം പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ വിദേശികള്‍ 2015ല്‍ നടത്തിയ പണമിടപാട് 61.4 ബില്യണ്‍ ഡോളറാണ്.
2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ വിദേശികളുടെ പണമിടപാട് 24.1 ശതമാനം വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ട് പറയുന്നു.
2015ല്‍ ലോകാടിസ്ഥാനത്തില്‍ വിദേശികള്‍ നടത്തിയ പണമിടപാട് 391 ബില്യണ്‍ ഡോളറാണ് . ഗള്‍ഫ് മേഖലയില്‍ സഊദിക്ക് ശേഷം യു.എ.ഇ യാണ് രണ്ടാം സ്ഥാനത്തുള്ളത്. 20.3 ബില്യണ്‍ ഡോളറാണ് 2015 ല്‍ യു.എ.ഇ യിലെ വിദേശികള്‍ നാട്ടിലേക്കയച്ചത്. 2015 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആകെ 99.8 ബില്യണ്‍ ഡോളര്‍ വിദേശികള്‍ നാട്ടിലേക്കയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."