എന്‍ഡോസള്‍ഫാന്‍: സെക്രട്ടേറിയറ്റിന് മുന്പില് അനിശ്ചിതകാല പട്ടിണി സമരം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാര്‍ 30 മുതല്‍ സെക്രട്ടേറിയറ്റിന് മുന്പില് അനിശ്ചിതകാല പട്ടിണി സമരം നടത്തുമെന്ന് സമര സഹായ സമിതി ചെയര്മാന് എം. ഷാജര്‍ഖാന്‍. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ആക്ടിവിസ്റ്റ് ദയാബായി നേതൃത്വം നല്‍കും.
സുപ്രിംകോടതി വിധിയും ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളും പൂര്‍ണമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ബഡ്സ് സ്കൂളുകള്‍ക്ക് അനുവദിച്ച നബാര്‍ഡ് സഹായങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പുനരധിവാസം നടപ്പാക്കുക, റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സീറ്റാ ദാസന്, സാജന് വേളൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."