സഹജീവി സ്‌നേഹം ഇസ്‌ലാമിന്റെ ഉത്തമ മാതൃക: മുനവ്വറലി തങ്ങള്‍
തൊടുപുഴ: സഹജീവി സ്‌നേഹം ഇസ്‌ലാമിന്റെ ഉത്തമ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എം.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പറവകള്‍ക്കൊരു നീര്‍കുടം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനല്‍ കടുത്തതോടെ നദികളടക്കമുള്ള ജലാശയങ്ങള്‍വറ്റി വരളുകയാണ്. ഒരിറ്റു വെള്ളത്തിനായി പക്ഷികളും ജീവികളും അലയുന്നു. ഇത്തരം സാഹചര്യത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പരിപാടിയുമായി മുന്നോട്ട് പോകുന്ന എം.എസ്. എഫ് പ്രവര്‍ത്തകര്‍ മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ വടക്കുമുറി ജങ്ഷനില്‍ നടന്ന പരിപാടിയില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹിന്‍ഷാ അധ്യക്ഷനായി. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ്, ജില്ലാ പ്രസിഡന്റ് ടി.കെ നവാസ്, ജന സെക്രട്ടറി റസാക്ക് വെട്ടിക്കാട്ട്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് , എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എന്‍ സീതി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഇ.എ.എം അമീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, പി.എം നിസാമുദ്ദീന്‍, പി.എന്‍ ജാഫര്‍, വി.എ ഷംസുദ്ദീന്‍, പി.എന്‍ ഷാഹുല്‍ ഹമീദ്, എം .എം അബ്ദുല്‍ ഷുക്കൂര്‍, അജിനാസ് കാനാപ്പറമ്പില്‍, എം.എസ്.എഫ് നേതാക്കളായ റിയാസ് പുതിയകുന്നേല്‍, അന്‍സില്‍ ബഷീര്‍, ജില്ലാ പ്രൊഫഷനല്‍ വിങ് കണ്‍വീനര്‍ സഹല്‍ മുഹമ്മദ്, അജ്മല്‍ സലീം, സല്‍മാന്‍ എസ്.എ, ബാദുഷ റഷീദ്, അല്‍ത്താഫ് യു.എം, അജ്മല്‍ കെ.എം, അജ്മല്‍ വണ്ണപ്പുറം, അല്‍ത്താഫ് മുരിക്കശ്ശേരി, മിറാഷ് ,നൗഫല്‍ ഷംസ്, ഫിറോസ് അന്‍ഷാദ്, തൗഫീക്ക് റഷീദ്, മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കളായ പി.ഇ ഷിഹാബ് , നജീബ് വടക്കുമുറി, ഷാനവാസ് മുരിക്കശ്ശേരി, പി.എ കബീര്‍, പി.എസ്. റഷീദ്, ഇ.എ ഷാനവാസ്, വി.എസ് സയ്ദ് മുഹമ്മദ്, വി.എം ജലീല്‍, അബ്ദുന്നൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."