HOME
DETAILS
MAL
അവിനാശി അപകടം: യാത്രക്കാര്‍ക്ക് സഹായം നല്കുന്നെങ്കില് മാത്രം ജീവനക്കാര്‍ക്കും
backup
March 03 2020 | 04:03 AM
തിരുവനന്തപുരം: തമിഴ്നാട്ടിലെ അവിനാശില്‍ അപകടത്തില്‍ മരിച്ച കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്കുന്നെങ്കില് ജീവനക്കാരുടെ കാര്യവും പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്.
കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായവും ആശ്രിതര്‍ക്ക് ജോലിയും നല്കുന്നതു സംബന്ധിച്ച എന്‍ദോസ് കുന്നപ്പിള്ളിയുടെ സബ്മിഷന് നിയമസഭയുടെ മേശപ്പുറത്തുവച്ച മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബസ് അപകടത്തില്‍ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
അപകടത്തില്‍ മരിച്ച വി.ഡി. ഗിരീഷ്, ബൈജു വി.ആര് എന്നിവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരുന്ന ഇവര്‍ക്ക് ക്ലെയിം തുകയായ 10 ലക്ഷം രൂപ വീതം ലഭിക്കും. അപകടത്തില്‍പ്പെട്ട വോള്‍വോ ബസിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നു.
അതിന്റെ പരിരക്ഷയും മരണമടഞ്ഞവരുടെ കുടുംബത്തിന് ലഭിക്കും. അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണിക്കും.
മറ്റു ധനസഹായങ്ങളൊന്നും ലഭിക്കാത്തവര്‍ക്കാണ് സാധാരണ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്. യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്കാന് തീരുമാനിക്കുകയാണെങ്കില്‍ മരണമടഞ്ഞ ജീവനക്കാര്‍ക്കും സഹായം നല്‍കുന്നത് പരിശോധിക്കുമെന്ന് മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."