HOME
DETAILS

സിക്കുകാരനെതിരേയുള്ള ആക്രമണം എഫ്.ബി.ഐ അന്വേഷിക്കും; ഉടന്‍ നടപടിയെന്ന് അമേരിക്ക

  
backup
March 06 2017 | 19:03 PM

%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%86%e0%b4%95

വാഷിങ്ടണ്‍: അമേരിക്കയില്‍ സിക്കുകാരെ വെടിവച്ചയാളെ കണ്ടെത്താന്‍ പൊലിസ് എഫ്.ബി.ഐയുടെ സഹായം തേടി. കേസില്‍ വംശീയ ആക്രമണത്തിന്റെ തെളിവു ലഭിച്ച സാഹചര്യത്തിലാണിത്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്ന് പറഞ്ഞാണ് അക്രമി ഇന്ത്യക്കാരനായ ദീപ് റായി (39) നെ വെടിവച്ചത്. ഇന്ത്യന്‍ വംശജനായ യു.എസ് പൗരനാണ് ദീപ് റായ്. ആറടി ഉയരമുള്ള വെള്ളക്കാരനാണ് പ്രതിയെന്നാണ് പൊലിസ് പറയുന്നത്.
ഇയാളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലിസ്. കഴിഞ്ഞയാഴ്ച കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ചും എഫ്.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ, ഇന്ത്യാക്കാര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഉടന്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സംഭവങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം അനുശോചനം രേഖപ്പെടുത്തിയതായി വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കുമെന്നും യു.എസ് ഉറപ്പു നല്‍കി.
ആക്രമണങ്ങളില്‍ യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്‌തേജ് സര്‍ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ആശങ്ക അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago