HOME
DETAILS

കൊവിഡ്-19 കൂടുതല്‍ രാജ്യങ്ങളിലേക്ക്

  
backup
March 03 2020 | 05:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d
 
 
 
 
ബെയ്ജിങ്:  ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ്-19 വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. യൂറോപ്പിലും പശ്ചിമേഷ്യയിലും വൈറസ് അനിയന്ത്രിതമായി പടരുകയാണ്. സഊദിയിലും ജോര്‍ദാനിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ജി.സി.സി രാജ്യങ്ങളിലെല്ലാം വൈറസ് വ്യാപിച്ചു. ഇറാനിലാണ് വൈറസ് വന്‍ ആള്‍നാശമുണ്ടാക്കിയിരിക്കുന്നത്. 
അതിനിടെ സഊദിക്കു പുറമെ ഇന്തോനീഷ്യ, ജര്‍മനി, ചെക് റിപ്പബ്ലിക്, സ്‌കോട്ട്‌ലാന്‍ഡ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ ആദ്യ കൊവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനീഷ്യയില്‍ രണ്ടുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്.  ചൈനയില്‍ 42 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് മരണം 2,912 ആയി ഉയര്‍ന്നു. അതേസമയം വൈറസ് വ്യാപനം കുറഞ്ഞ ഇവിടെ 202 പേരിലേ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ലോകമാകെ കൊവിഡ് മരണം 3060 ആയി. 
 കുവൈത്തില്‍ 10 പേര്‍ക്കു കൂടി വൈറസ് ബാധിച്ചു. രാജ്യത്ത് 56 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ദക്ഷിണ കൊറിയയില്‍ 476 പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 4,212 ആയി. ഇതില്‍ നാലുപേര്‍ മരിച്ചു. 
യു.എസില്‍ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ 70കാരനാണ് മരിച്ചത്. രാജ്യത്ത് 13 പേര്‍ക്ക് വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,694 ആയി. ഫ്രാന്‍സില്‍ 130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനിടെ കൊവിഡ് ഭയന്ന് മലേഷ്യയില്‍ നടക്കാനിരുന്ന അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് മാറ്റിവച്ചു. 
 
 
ഇറാനില്‍ അലി ഖാംനഇയുടെ 
ഉപദേശകന്‍ വൈറസ് ബാധിച്ച് മരിച്ചു
 
 
തെഹ്‌റാന്‍: ഇറാനില്‍ ഇന്നലെ 11 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി.  ഇതോടെ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമായി ഇറാന്‍. 
പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയുടെ ഉപദേശകനും മരിച്ചവരില്‍ പെടും. എക്‌സ്‌പെഡിയന്‍സി കൗണ്‍സില്‍ അംഗം മുഹമ്മദ് മിര്‍ മുഹമ്മദി(71)യാണ് മരിച്ചത്. 
നേരത്തെ ഇറാന്‍ പാര്‍ലമെന്റ് അംഗവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago