സി.എ, ഐ.ഡി.ഡബ്ല്യു.എ, സി.എസ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് ആന്‍ഡ് വര്‍ക് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ കവിയരുത്.
30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്കു മുന്‍ഗണന നല്‍കും.
www.minortiywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിലാസം : Director, Minoritiy Welfare Department, Directorate of Minortiy Welfare, lVth Floor, Vikas Bhavan, Thiruvananthapuram. 695 033, ഫോണ്‍: 0471 2302090, 2300524
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."