സഊദിയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് മൂന്നേകാല്‍ ലക്ഷം പേര്‍ക്ക്
റിയാദ്: സഊദിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ശക്തമായ നിയമങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മൂന്ന് മാസത്തിനിടെ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടപ്പെട്ടവരുടെ എണ്ണം മൂന്നേകാല്‍ ലക്ഷമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സഊദി സ്റ്റാസ്ട്ടിസ്റ്ക് പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതില്‍ കാല് ലക്ഷം മാത്രമാണ് സ്വദേശികള്‍. ബാക്കി മൂന്ന് ലക്ഷവും വിദേശികളാണ്.
2018 രണ്ടാം പാദത്തിന്റെ അവസാനത്തില്‍ തൊഴില്‍ വിപണിയില്‍ ഉണ്ടായിരുന്നത് ഒരു കോടി മുപ്പത് ലക്ഷം (1,30,18,066) തൊഴിലാളികകായിരുന്നു. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇവരില്‍ മൂന്നേ കാല് ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. മൂന്നു മാസത്തിനകം തൊഴില്‍ വിപണിയില്‍ നിന്ന്നും വിട്ടുപോയവരില്‍ മൂന്ന് ലക്ഷം പേരും വിദേശികളായ പുരുഷന്മാരാണ്. വിദേശി വനിതാ ജോലിക്കാരില്‍ 9,696 പേരും ഇതേ കാലയളവില്‍ ജോലി വിട്ടു. 2018 മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ 31,25,343 സ്വദേശികള്‍ ഉണ്ടായിരുന്നപ്പോള്‍ പിന്നീട് മോഉ മാസത്തിനു ശേഷം 31,09,987 പേരായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."