HOME
DETAILS

പാറമ്പുഴ കൂട്ടക്കൊല കേസ് 14ലേക്ക് മാറ്റി

  
backup
March 06 2017 | 19:03 PM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b8-2

കോട്ടയം: നാടിനെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല കേസിലെ  നടപടി 14ലേക്ക് മാറ്റി. ഇന്നലെ  രാവിലെ കേസ് പരിഗണിച്ച കോടതി രണ്ടു വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പ്രോസിക്യൂട്ടറോട് നിര്‍ദേശിച്ചു. കൊലപാതകം നടന്ന ദിവസം പ്രതി ഉപയോഗിച്ചിരുന്ന പാന്റ്, പ്രതിയുടെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍, കൊലപാതകം നടന്ന വീട്ടിലെ തറയില്‍ നിന്നും ലഭിച്ച മുടിനാരുകള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് വ്യക്തത വരുത്തണമെന്ന്  കോടതി ആവശ്യപ്പെട്ടത്.
പ്രതിയുടെ പക്കല്‍ നിന്നും പൊലിസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടവരുടെയോ, പ്രതിയുടേതോ അല്ലായിരുന്നു. ഇതിലാണ് കോടതി വിശദീകരണം ചോദിച്ചത്. കൊലപാതകത്തിനു ശേഷം പ്രതി ഡല്‍ഹിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയതാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.
ഇന്നു വിധി പ്രതീക്ഷിച്ചിരിക്കവേ അപ്രതീക്ഷിതമായാണ് കോടതി കൂടുതല്‍ വിവരങ്ങള്‍ പ്രോസിക്യൂട്ടറില്‍ നിന്നും തേടിയത്. ഇതിനു ശേഷം 14ന് കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. അന്നേദിവസം പ്രതി കുറ്റക്കാരനാണോയെന്ന് കോടതി പ്രഖ്യാപിക്കുകയും തുടര്‍ന്ന് വിധി പ്രസ്താവന ഉണ്ടാവുകയും ചെയ്യും.
2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ കുമാറാണ്് പ്രതി. മൂലേപ്പമ്പില്‍ വീട്ടിലെ തുണി അലക്കു കമ്പനിയില്‍ തുണി തേയ്പ്പ് ജോലിക്കാരനായിരുന്നു പ്രതി. സ്വന്തം കടബാധ്യതകള്‍ വീട്ടാനുള്ള പണം കൈവശപ്പെടുത്താന്‍ നരേന്ദര്‍ കുമാര്‍ കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു.  
മൂന്നുപേരെയും ക്രൂരമായി കൊലചെയ്തശേഷം  കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിന്‍ കയറിയ പ്രതിയെ പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പൊലിസ് ഫിറോസാബാദിലെത്തിയാണ് അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ 15ലധികം മുറിവുകളുണ്ടായിരുന്നു. പ്രസന്നകുമാരിയുടെ കാത് പ്രതി മുറിച്ചെടുത്തിരുന്നു. കാത് പിന്നീട് ഫിറോസാബാദിലെ പ്രതിയുടെ വീട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായി പൊലിസ് കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ വിചാരണവേളയില്‍ ഉത്തര്‍പ്രദേശ് പൊലിസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എസ്.ഐയും കോട്ടയത്തെ കോടതിയില്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നു.
പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിച്ചു. 100 പ്രമാണങ്ങളും 40 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കു വേണ്ടി കോടതി നിയോഗിച്ച ജിതേഷ് ബാബുവുമാണ് കോടതിയില്‍ ഹാജരായത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago