'പ്രതിപക്ഷത്തിന് സാഡിസ്റ്റ് മനോഭാവം'
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപമുയര്‍ത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചും മുഖ്യമന്ത്രി. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പ്രതിപക്ഷത്തിന് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു ലക്ഷത്തോളം മനുഷ്യര്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നതില്‍ പ്രതിപക്ഷം സന്തോഷിക്കുകയാണ് വേണ്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് നിര്‍ഭാഗ്യകരമായ പ്രസ്താവനകളാണ് പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കില്ലായിരുന്നു. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളില്‍ മരിച്ചവരുടെ കണക്ക് തന്റെ കൈയിലുണ്ട്. എന്നാല്‍, അത് സഭയില്‍ പറയുന്നില്ല. വര്‍ഗീയ കലാപങ്ങളുടെ ഗുണഭോക്താക്കള്‍ എല്ലാക്കാലത്തും ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. അതിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ഭരണത്തിന് കഴിഞ്ഞില്ല. അന്നത്തെ കോണ്‍ഗ്രസ് ഭരണാധികാരികളുടെ കൈകള്‍ അത്ര ശുദ്ധമല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."