HOME
DETAILS
MAL
കുഴല്‍ക്കിണര്‍ നിര്‍മാണം: സാക്ഷ്യപത്രവും അനുമതിയും വേണം
backup
March 06 2017 | 19:03 PM
കൊല്ലം: റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാണങ്ങള്‍ക്ക് ജില്ലാ ഭൂജല വകുപ്പ് ഓഫിസറുടെ സാധ്യതാ സാക്ഷ്യപത്രവും അനുമതിയും വാങ്ങണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. മിത്ര .ടി ഉത്തരവിട്ടു.
ഈ രേഖകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന അനുമതിപത്രവും ലഭിച്ച ശേഷമേ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്താന്‍ പാടുള്ളൂ. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് പ്രദേശത്തെ ഭൂജല ലഭ്യതയെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കില്ല എന്ന സര്‍ട്ടിഫിക്കറ്റാണ് ജില്ലാ ഭൂജല ഓഫിസര്‍ നല്‍കേണ്ടത്. ഉത്തരവ് കര്‍ശനമായി നടപ്പില്‍ വരുത്തുന്നതിന് ഭൂജല, റവന്യൂ, പൊലിസ് വകുപ്പുകളെയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."