നാടകാവതരണ ഉദ്ഘാടനം ഇന്ന്
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ മാസംതോറും നടക്കുന്ന നാടകാവതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മറ്റ് 22 കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിമാസ നാടകാവതരണത്തിന്റെ ഭാഗമായാണ് ഗ്രാമികയില്‍ എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച നാടകാവതരണം നടക്കുക. അക്കാദമി സംസ്ഥാന തലത്തിലും മേഖലാ തലത്തിലും സംഘടിപ്പിക്കുന്ന നാടകമത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രൊഫഷണല്‍, അമേച്ച്യര്‍ നാടകങ്ങളാണ് മാസംതോറും അവതരിപ്പിക്കപ്പെടുന്നത്. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് ഗ്രാമികയങ്കണത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കുപ്പെടും.ഇന്ന് വൈകീട്ട് 5.30 ന് ഗ്രാമികയങ്കണത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യാര്‍ പുല്ലാട്ട് നാടകാവതരണം ഉദ്ഘാടനം ചെയ്യും. ഡോ.വടക്കേടത്ത് പത്മനാഭന്‍ അധ്യക്ഷനാകും. ആദ്യകാല നാടക പ്രവര്‍ത്തകരായ എട്ട് പേരെ ചടങ്ങില്‍ ആദരിക്കും. 1960 കളിലും 70 കളിലും സി.എല്‍.ജോസ്,കാലടി ഗോപി തുടങ്ങിയ പ്രമുഖരുടെ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും സ്വന്തമായി നാടകരചനയും സംവിധാനവും നിര്‍വ്വഹിക്കുകയും ചെയ്തവരെയാണ് ആദരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."