രോഗികളെയും ജീവനക്കാരെയും വലച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനധികൃത പാര്‍ക്കിങ്
അമ്പലപ്പുഴ: അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടും അനധികൃത പാര്‍ക്കിങ് തുടരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിലെ ഇ-ബ്ലോക്കിന് മുന്‍ഭാഗത്തായാണ് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇ-ബ്ലോക്കിലെ താഴത്തെ നിലയിലാണ് ഹൃദ്‌രോഗ, ചെസ്റ്റ് മെഡിന്‍ വിഭാഗങ്ങളുടെ ഒ.പികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രവേശന കവാടത്തിന് മുന്‍ഭാഗങ്ങളിലായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതേതുടര്‍ന്ന് ഈ വിഭാഗങ്ങളില്‍ എത്തുന്ന രോകള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആശുപത്രി സൂപ്രണ്ട് ആര്‍. രാംലാല്‍ മുന്‍കൈയെടുത്ത് അത്യാഹിത വിഭാഗത്തിനും ഇ-ബ്ലോക്കിനും മുന്‍ഭാഗത്തായി തരിശ് ഭൂമിയായി കിടന്ന ഒരു ഏക്കറോളം വരുന്ന സ്ഥലം പൂഴി വിരിച്ച് രണ്ടാഴ്ച മുമ്പ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഇവിടെ പാര്‍ക്കിങ് ചെയ്യുന്നുണ്ടെങ്കിലും വീണ്ടും ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ ഇ-ബ്ലോക്ക് കവാടത്തിന് മുന്‍ഭാഗത്തായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുന്നത്.
ഇത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഗതാഗതടസം സൃഷ്ടിക്കുന്നു. ഇങ്ങനെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ വേണം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെ ഇ-ബ്ലോക്കില്‍ ഒ.പികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെയെത്തുന്ന നൂറ് കണക്കിന് രോഗികളും അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ ബുദ്ധിമുട്ടിവേണം ഒ.പിയിലെത്താന്‍. കൂടാതെ മോര്‍ച്ചറി ഭാഗത്തേക്ക് പോകേണ്ട ആംബുലന്‍സുകള്‍, പൊലിസ് ജീപ്പുകള്‍ എന്നിവയ്ക്കും തടസം നേരിടുന്നു. ഇവിടെ പാര്‍ക്കിങ് പാടില്ലന്ന് സുരക്ഷാ ജീവനക്കാര്‍ നിര്‍ബന്ധിച്ചാല്‍ പിന്നെ വാക്കേറ്റമാവും. ഈ അനധികൃത പാര്‍ക്കിങ്ങിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."