HOME
DETAILS

വടക്കാഞ്ചേരി ബൈപ്പാസിന് പദ്ധതി തയ്യാറാക്കാന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

  
backup
March 06 2017 | 20:03 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d


വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി.പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ വടക്കാഞ്ചേരി ബൈപാസിന് 20 കോടി രൂപ പ്രഖ്യാപിച്ചതോടെ എറെ സന്തോഷത്തിലാണ് നാട്. രൂക്ഷ മായ ഗതാഗതക്കുരുക്ക് മൂലം ജനങ്ങള്‍ വലിയ ദുരിതത്തിലായിരുന്നു.പുതിയ ബൈപാസ് ഇതിന് പരിഹാരം കാണുമെന്നാണ് ജനകീയ പ്രതീക്ഷ. വിശദമായ പദ്ധതി തയ്യാറാക്കുന്നതിന്റെ  ഭാഗമായി അനില്‍ അക്കര എം.എല്‍.എ ബൈപാസിന് ഉപയോഗ പ്രദമാകുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വടക്കാേഞ്ചരി നഗരത്തോട് തൊട്ടുള്ള പഴയ റെയില്‍വേ ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് പരിഗണനാ പട്ടിക. കല്ലംകുണ്ട്,  എങ്കക്കാട്, മാരാത്ത് കുന്ന്,അകമല വഴി പട്ടാണിക്കാട് റോഡില്‍ സംഗമിച്ച് സംസ്ഥാന പാതയിലേക്ക്  പ്രവേശിക്കുന്ന വിധത്തിലാണ് രൂപ രേഖ.  റെയില്‍ പാളത്തിന്റെ വശങ്ങളിലൂടെ കടന്ന് പോകുന്ന ഈ പാതക്ക് അകമലയില്‍ മാത്രമാണ് ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആവശ്യമായി വരിക.
ഭൂമി ഭൂരിഭാഗവും പാടശേഖരങ്ങളായതിനാല്‍ എറ്റെടുക്കലും സുഗമമാകും. സൗജന്യമായി ഭൂമി വിട്ടുകിട്ടാനുള്ള സാധ്യതയും ഏറെയാണെന്ന വിലയിരുത്തലും ശക്തമാണ്. മൂന്നര കിലോമീറ്റര്‍ മാത്രമാണ് ബൈപാസിന്റെ  ദൂരമെന്നതും നിലവിലെ ടൗണ്‍ പ്രദേശങ്ങളുമായി എറെ  അകലെയല്ല എന്നതും ആകര്‍ഷണമാണ്.
വിശദമായ പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ച് ചേര്‍ക്കുമെന്നും പദ്ധതി തയ്യാറാക്കി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് സമര്‍പിക്കുമെന്നും അനില്‍ അക്കര അറിയിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്‍, ബുഷറ റഷീദ്, ടി.വി സണ്ണി, സൈറാബാനു, കോണ്‍ഗ്രസ് നേതാക്കളായ എന്‍.ആര്‍ സതീശന്‍, ഷാഹിദ റഹ്മാന്‍, ജിജോ കുരിയന്‍, പി.വി നാരായണസ്വാമി, സി.എ ശങ്കരന്‍ കുട്ടി, എ.എസ് ഹംസ, നാസര്‍ മങ്കര  തുടങ്ങിയവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റ്  തൃശൂര്‍ ജില്ലയെ അവഗണിച്ചതായി  പറഞ്ഞ എം.എല്‍.എ വടക്കാഞ്ചേരിയ്ക്ക് ലഭിച്ച പദ്ധതികളില്‍ ഭൂരിഭാഗവും മുന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയവയാണെന്നും പറഞ്ഞു. ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസുരക്ഷാ പദ്ധതിയ്ക്കായി ഒരു കോടി രൂപ അനുവദിച്ചതും ശുചിത്വമിഷന്‍ ആധുനിക അറവ് ശാല എന്നിവ വഴി  കൂടുതല്‍ പണം മണ്ഡലത്തിന് ലഭിക്കുമെന്നതും നേട്ടമായി.
സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി  വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിന് അഞ്ച് കോടിയും, ഗേള്‍സിന് മൂന്ന് കോടിയും അനുവദിച്ചു.അത്താണി. എസ്.ഐ.എഫ്.എല്ലിന് അഞ്ച് കോടി രൂപയും കെല്‍ട്രോണിന് 20 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇത് മണ്ഡലത്തിന്റെ ത്വരിത വികസനം ഉറപ്പാക്കും.മണ്ഡലത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളിലൊന്നായ വിരുപ്പാക്ക സ്പിന്നിങ് മില്ലിന്റെ പുനരുദ്ധാരണത്തിന് തുക മാറ്റിവെക്കാത്തതും, നെഞ്ച് രോഗാശുപത്രിയിലെ അര്‍ബുധ രോഗവിഭാഗം മിനി ആര്‍.സി.സി യാക്കാന്‍ നടപടി ഇല്ലാത്തതും പ്രതിഷേധാര്‍ഹമാണെന്നും എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  29 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago