ബീവറേജ് ഷോപ്പിന് യാതൊരു വിധത്തിലും നഗരസഭ അനുമതി നല്‍കില്ല
കുന്നംകുളം: കുന്നംകുളം തെക്കേപ്പുറത്തു മാറ്റിസ്ഥാപിക്കാന്‍ പോകുന്ന ബീവറേജ് ഷോപ്പിനു യാതൊരു വിധത്തിലും നഗരസഭ അനുമതി നല്‍കില്ലെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉറപ്പു നല്‍കിയതായി നഗരസഭ കൗണ്‍സിലര്‍ എ.എസ് ശ്രീജിത്ത്. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ജനവാസമേഖലയായ തെക്കേപ്പുറത്തു ബീവറേജ് ഷോപ്പ് ആരംഭിക്കുന്നതിരെ പ്രതിഷേധം അറിയിച്ചു കൗണ്‍സിലര്‍ ശ്രീജിത്ത് രംഗത്തെത്തിയത്. തുടര്‍ന്ന് നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ ഷാജി ആളിക്കല്‍, ഗീത ശശി, കൗണ്‍സിലര്‍മാരായ ബിജു.സി.ബേബി, സോമന് ചെറുകുന്ന് തുടങ്ങിയവര്‍ ശ്രീജിത്തിനെ പിന്താങ്ങി. ജനവാസ മേഖലയായ തെക്കേപ്പുറത്ത് ബീവറേജ് ഷോപ്പ് ആരംഭിക്കുന്നതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന തെക്കേപ്പുറത്ത് ബീവറേജ് ഷോപ്പ് ആരംഭിക്കുന്നത് ദോഷകരമായി ബാധിക്കും. നിരവധി കുരുന്നുകള്‍ പഠിക്കുന്ന പ്രദേശത്തെ എക അംഗന്‍വാടിയായ നെഹ്രുജി അംഗന്‍വാടി, പ്രശസ്തമായ മാക്കാലിക്കാവ് ക്ഷേത്രം, തുഞ്ചപ്പറമ്പ് കോളനി ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഇപ്പോള്‍ ബീവറേജ് ഷോപ്പ് ആരംഭിക്കാന്‍ ശ്രമിക്കുന്നത്. തെക്കേപ്പുറത്തേക്ക് ബീവറേജ് ഷോപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ് കഴിഞ്ഞ ദിവസം പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മന്ത്രി എ.സി മൊയ്തീനെ നേരില്‍ക്കണ്ട് നിവേദനവും നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ജനദ്രോഹപരമായി ഒരിക്കലും തെക്കേപ്പുറത്തു ബീവറേജ് ഷോപ്പ് ആരംഭിക്കാനുള്ള നീക്കത്തിന് നഗരസഭ അനുമതി നല്‍കില്ലെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് കൗണ്‍സിലര്‍ ശ്രീജിത്തിന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ഉറപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."