HOME
DETAILS

വ്യാജ ഡി.ഡി നല്‍കി ആഡംബരകാര്‍ വാങ്ങാന്‍ ശ്രമിച്ച മൂന്നുപേരെ പിടികൂടി

  
backup
June 17 2016 | 01:06 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%a1%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%86%e0%b4%a1%e0%b4%82%e0%b4%ac%e0%b4%b0%e0%b4%95

കോയമ്പത്തൂര്‍: വ്യാജ ഡി.ഡി നല്‍കി ആഡംബരകാര്‍ വാങ്ങാന്‍ ശ്രമിച്ച മൂന്നുപേരെ പൊലിസ് പിടികൂടി. ഈറോഡ് വെങ്കിടപതി (50), കുറിച്ചി ദിനേഷ് കുമാര്‍ (31), സൂലൂര്‍ പ്രഭാസ് (40) എന്നിവരെയാണ് പിടികൂടിയത്. കാര്‍ ഷോറും മാനേജര്‍ ശരവണന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
ചിത്ര ഗോള്‍ഡ് വില്‍സിലെ കാര്‍ ഷോറൂമിലാണ് പത്താംതീയതി വെങ്കിടപതി കാര്‍ വാങ്ങുന്നതിനു വന്നത്. കാറുകളുടെ വിവിധ മോഡലുകള്‍ നോക്കിയശേഷം 27 ലക്ഷത്തി എണ്‍പതിനായിരം രൂപ വിലവരുന്ന കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. 11ന് കടയിലെത്തി പണത്തിനായി ഡി.ഡി നല്‍കി. ഡി.ഡി പരിശോധിച്ച അക്കൗണ്ടന്റ് അത് വ്യാജമാണെന്നു കണ്ടെത്തി പീളമേട് പൊലിസിനു പരാതി നല്‍കി. തുടര്‍ന്നു പൊലിസെത്തി മൂന്നുപേരെയും പിടികൂടി. ദിനേഷ് കുമാറിന്റെ കംപ്യൂട്ടര്‍ സെന്ററിലാണ് അഞ്ഞൂറുരൂപയുടെ ഡിഡി 27 ലക്ഷം രൂപയുടെ വ്യാജ ഡിഡിയാക്കി മാറ്റിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. വെങ്കിടപതിയുടെ പേരില്‍ നിലവില്‍ വിവിധ കേസുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  12 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  20 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  27 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  35 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago