ടെന്നിസിയില്‍ ചുഴലിക്കൊടുങ്കാറ്റ്; 25 മരണം
പി.പി ചെറിയാന്‍
ടെന്നിസി: ചൊവാഴ്ച രാവിലെ ടെന്നിസിയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നാല്‍പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തതായി ടെന്നീസി എമര്‍ജന്‍സി മാനേജ്മന്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുപ്പതോളം രക്ഷാപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പൂട്ടണം കൗണ്ടയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. നാഷ്‌വില്ലയിലാണ് ചുഴലി മാരകമായ നാശം വിതച്ചത്. മരണവാര്‍ത്ത ടെന്നിസി ഗവര്‍ണ്ണര്‍ ബില്‍ ലി സ്ഥിരീകരിച്ചു.
നിരവധി വൈദ്യുത ലൈനുകള്‍ തകര്‍ന്നു വീണതിനാല്‍ വൈദ്യുതി വിതരണത്തിലും തടസം നേരിട്ടു. 44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത്. നാഷ്‌വില്ല ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ട ജര്‍മന്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സൂപ്പര്‍ ടുസ്‌ഡേയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ചില സ്‌കൂളുകള്‍ അടച്ചിട്ടിരികയാണ്. നാഷ്‌വില്ലയിലെ കൗണ്ടികളായ പുറ്റണം, വില്‍സണ്‍ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട്. അധികൃതര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരുന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നുള്ള മോഷണം തടയുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പലസ്ഥലങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."