സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണം: എം.പി
കോഴിക്കോട്: സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത തുക സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് എം.കെ രാഘവന് എം.പി. സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീഷണിപ്പെടുത്തി ഒരുഭാഗത്ത് പണം സമാഹരിക്കുമ്പോള്‍ മതില് കെട്ടാനും പഞ്ചായത്ത് ദിനാഘോഷത്തിനും എ.കെ.ജി സ്മാരകത്തിനും വേണ്ടി പണം ധൂര്‍ത്തടിക്കുകയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടപടി കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. പ്രദീപന് അധ്യക്ഷനായി. ശശികുമാര്‍ കാവാട്ട്, എം.ടി മധു, പി. വിനയന്, കെ. വിനോദ്കുമാര്‍, ടി. ഹരിദാസന്, പി. ബിജു, ടി. സിജു, കെ.കെ പ്രമോദ്കുമാര്‍, വി.പി രജീഷ്കുമാര്, കെ.കെ പ്രമോദ്കുമാര്‍, ആലീസ് ഉമ്മന്‍, രഞ്ജിത്ത് ചേമ്പാല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."