'ടെക്സ്റ്റൈല്‍ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം'
മലപ്പുറം: സ്പിന്നിങ് മില്‍ തൊഴിലാളികളോടുള്ള അവഗണന സര്‍ക്കാരും മാനേജ്മെന്റും അവസാനിപിക്കണമന്നും അടിയന്തരമായി ദീര്‍ഘകാല കരാര്‍ പുതുക്കി ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും പി. ഉബെദുല്ല എം.എല്‍.എ. പറഞ്ഞു. മലപ്പുറം സ്പിന്നിങ് മില്‍ എംപ്ലോയിസ് ഓര്ഗനൈസേഷന് (എസ്.ടി.യു.) 38 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്സ്റ്റൈല്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ ട്രഷറര്‍ അഡ്വ. ഗോപി, സി.എച്ച് യൂസഫ്, ഒ.പി ഹുസൈന്, ഈസ്റ്റേണ്‍ സലീം, സിദ്ദീഖ് താനൂര്‍, ഹംസ മുല്ലപ്പള്ളി, കെ.ശിവന്, പി.പി.എ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ഉബൈദുല്ല എം.എല്‍.എ (പ്രസി), എം.മുസ്തഫ (വര്. പ്രസി), ഹംസ മുല്ലപ്പള്ളി, ടി.ഉസ്മാന്, യു. അബു, മുഹമ്മദ് (വൈ. പ്രസി), പി.ജാഫര്‍ സാദിഖ് (ജന. സെക്ര), സി.ഉമര്‍, ഷാഫി കാടേരി, ഷെഫീഖ്, കെ.ഹഫ്സത്ത് (ജോ. സെക്ര), കെ.ശിവന് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."