മനോജ് വധം; വാഹനം വിട്ടുനല്‍കണമെന്ന ഹരജി 20ന് പരിഗണിക്കും
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനെ ചികിത്സയ്ക്കു കൊണ്ടുപോയ ബൊലേറോ വാന്‍ വിട്ടുകിട്ടണമെന്ന ഹരജി 20നു പരിഗണിക്കും. ആര്‍.സി ഓണറും കേസിലെ 25ാം പ്രതിയുമായ പി. ജയരാജനാണ് ഹരജി നല്‍കിയത്. 11ാം പ്രതി തളിപ്പറമ്പ് ചപ്പാരപ്പടവ് തടിക്കടവിലെ മണിക്കല്‍ അറപ്പയില്‍ കൃഷ്ണന്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ താമസിക്കാനുള്ള അനുമതിതേടി നല്‍കിയ ഹരജിയും കോടതി അന്നു പരിഗണിക്കും.
തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രണ്ടു ഹരജികളും പരിഗണിക്കുക. മനോജിനെ കൊലപ്പെടുത്തുന്നതിനിടെ എറിഞ്ഞ ബോംബിന്റെ ചീളു തറച്ചു പരുക്കേറ്റ, ഒന്നാംപ്രതി കൂടിയായ വിക്രമനെ പാട്യം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ ബൊലോറോ വാനിലാണ് കണ്ണൂരിലെത്തിച്ചതെന്നു സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്നു വാഹനം അന്വേഷണ സംഘം കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കി. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പാട്യം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി പ്രസിഡന്റ് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും സി.ബി.ഐ എതിര്‍ക്കുകയായിരുന്നു. ആര്‍.സി ഓണര്‍ക്കു മാത്രമേ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെടാന്‍ അവകാശമുള്ളൂവെന്നായിരുന്നു സി.ബി.ഐ വാദം. തുടര്‍ന്ന് ആര്‍.സി ഓണറും പി.ജയരാജന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."