കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലെ ഡിവൈഡറില്‍ തട്ടിയ കാര്‍ ഓട്ടോയിലിടിച്ച് തലകീഴായി മറിഞ്ഞു
കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍ക്കിളിനടുത്ത് ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ഓട്ടോയിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.50 ഓടെയാണ് അപകടം. മംഗലാപുരത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ അനില്‍കുമാര്‍ (49) , രാഖി (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രാഫിക് സര്‍ക്കിളിന്റെ അശാസ്ത്രീയ നിര്‍മിതി മൂലം ഇവിടെ അപകടം പതിവാണ്.
രണ്ടുമാസത്തിനിടെ ആറോളം അപകടങ്ങളാണുണ്ടായത്. നിലവില്‍ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം നിലവില്‍ വന്നിട്ടും സര്‍ക്കിള്‍ ഉള്ളതിനാല്‍ ചുറ്റുപാടുമുള്ള വാഹനങ്ങള്‍ കടന്ന് പോകുന്നതിന് വലിയ തടസമാണുണ്ടാകുന്നത്. സിഗ്നല്‍ സംവിധാനം വന്നതോടെ വാഹനങ്ങള്‍ വന്ന്് ട്രാഫിക്ക് സര്‍ക്കിളിന് ഇടിക്കുന്നതും പതിവാണ്. ട്രാഫിക്ക്് സിഗ്നല്‍ സംവിധാനം വന്നിട്ടും നഗരത്തില്‍ ട്രാഫിക്ക് ജാമിന് ഒരു പരിഹാരമാവാതെ തുടരുകയാണ്. രാവിലെയും വൈകീട്ടും നഗരത്തില്‍ കനത്ത ട്രാഫിക്ക് ജാമാണ് അനുഭവപ്പെടുന്നത്. ചില സമയത്ത് ട്രാഫിക്ക് ജാം ഒഴിവാക്കാന്‍ സിഗ്നല്‍ സംവിധാനം നിര്‍ത്തി വെക്കുന്ന രൂപത്തിലും കാര്യങ്ങള്‍ പോകുന്നുണ്ട്. ഇതുസംബന്ധിച്ച് നഗരസഭ ചെയര്മാന് വി.വി രമേശന് കെ.എസ്.ടി.പി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അപകടത്തിനിടയാക്കുന്ന സര്‍ക്കിള്‍ നഗരസഭ സ്വമേധയാ പൊളിച്ചുനീക്കുമെന്ന് ചെയര്മാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായി പണിത ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."