പഴയങ്ങാടി റെയില്‍വേയില്‍ വാഹന പാര്‍ക്കിങ് ഉടന്‍
പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം വാഹന പാര്‍ക്കിങ് സൗകര്യം ഒരുങ്ങുന്നു. ദിനംപ്രതി നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന ഇവിടെ വാഹനം നിര്‍ത്താന്‍ സൗകര്യം ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വാഹനപ്പെരുപ്പം കാരണം പാര്‍ക്കിങ്ങിന് വിശാലമായ സജ്ജീകരണം വേണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സന്നദ്ധ സംഘടനകളും നിരന്തര ഇടപെടല്‍ ശക്തമാക്കിയതോടെ ടി.വി രാജേഷ് എം.എല്‍.എ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു 55 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
മാടായി, മാട്ടൂല്‍, ചെറുതാഴം, കുഞ്ഞിമംഗലം രാമന്തളി, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനാണു പഴയങ്ങാടി. ഇത്രയേറേ യാത്രക്കാര്‍ സ്റ്റേഷനിലെത്തുന്നതു വിവിധ വാഹനത്തിലാകുന്നതു കൊണ്ട് തന്നെ പാര്‍ക്കിങ് കേന്ദ്രത്തിന്റെ അഭാവം കാരണം റോഡരികിലും സമീപ വീടുകള്‍ക്കു മുന്നിലുമാണു വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."