മക്കക്കാർക്ക് ഉംറ നിർവ്വഹിക്കുന്നതിന് വിലക്കില്ല
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സഊദി അധികൃതർ സഊദിക്കകത്തുള്ളവർക്ക് ഉംറ നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലിക വിലക്കേർപ്പെടുത്തിയെങ്കിലും മക്കക്കാർക്ക് പ്രസ്തുത വിലക്ക് ബാധകമാകില്ല. മക്കാ നിവാസികൾക്ക് ഉംറ ചെയ്യുന്നതിനു വിലക്കില്ലെന്ന് സഊദി ഹജ് ഉംറ സഹമന്ത്രി
അബദുൽ ഫത്താഹ് മഷാത്ത് അൽ അറബിയ ചാനലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണു അറിയിച്ചത്. മക്കക്കാരായ വിദേശികൾക്കും സ്വദേശികൾക്കും ഉംറ നിർവ്വഹിക്കാൻ സാധിക്കും. അതേ സമയം സഊദിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉംറക്കല്ലാതെ മക്കയിൽ സന്ദർശനം നടത്താമെന്നും മന്ത്രി പറഞ്ഞു.കൊറോണ കോവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനായി ആഭ്യന്തര തീർഥാടകർക്കും ഉംറയും മദീന സന്ദർശനവും വിലക്കിക്കൊണ്ട് സഊദി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച തീരുമാനമെടുക്കുകയായിരുന്നു.ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം ഹറമുകളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ളതാണെന്നും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കമാണെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.സഊദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കണക്കിലെടുത്താണു സഊദി അറേബ്യ വൈറസിനെതിരെ മുൻകരുതൽ നടപടികൾ എടുത്തിട്ടുള്ളത്. ആവശ്യമാകുന്ന സമയത്ത് തീരുമാനങ്ങൾ പുന:പരിശോധിക്കുമെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു.
അതേസമയം ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ മക്ക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. വാഹനങ്ങള്‍ പരിശോധിച്ച് തീര്‍ഥാടകരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."