പുസ്തക പ്രകാശനവും സ്റ്റേജ് സമര്‍പ്പണവും
മലപ്പുറം: അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങള്‍ സദാസ്മരിക്കണമെന്നും അല്ലാഹുവിനുള്ള കൃതജ്ഞതയാണ് ഔന്നിത്യത്തിനു നിദാനമെന്നും അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ഥി സംഘടന തസ്ഖീഫ് സംഘടിപ്പിച്ച സ്റ്റേജ് സമര്‍പ്പണ പുസ്തക പ്രകാശന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അധ്യക്ഷനായി.
തസ്ഖീഫ് പുറത്തിറക്കിയ വന്‍മതിലിന്റെ നാട്ടില്‍ സയ്യിദ് ജമലുലൈലി തങ്ങള്‍ പി. എ മൗലവി അച്ചനമ്പലത്തിന് നല്‍കി പ്രകാശനം ചെയ്തു. പൂക്കോയ തങ്ങള്‍, കുട്ടി അഹ്മദ് കുട്ടി, സൈതലവി മുസ്‌ലിയാര്‍ കാളാവ്, ശൈഖ് അലി മുസ്്‌ലിയാര്‍ തെന്നല, തച്ചറക്കല്‍ ഇബ്രാഹിം ,എന്‍ പി അലി ഹാജി, അരിയില്‍ അബ്ദു ഫൈസി , പി.പി മൊയ്തുട്ടി ഹാജി താനൂര്‍, പി അബ്ദുല്‍ വാഹിദ്, ജഹഫര്‍ സ്വാദിഖ് താനൂര്‍, ചെറിയാപ്പു ഹാജി, കെ.കുഞ്ഞി മരക്കാര്‍, അന്‍വര്‍ വാഫി കുന്നുംപുറം, കെ.പി മുഹമ്മദലി മുസ്്‌ലിയാര്‍ താനാളൂര്‍, അലവി ബാഖവി നെല്ലിക്കുത്ത്, റശീദ് ഫൈസി അന്തമാന്‍.ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍ സ്വാഗതവും ത്വയ്യിബ് യു.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."