HOME
DETAILS
MAL
കലക്ടറേറ്റ് മാര്‍ച്ച് നടത്തി
backup
March 06 2017 | 22:03 PM
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എമര്‍ജന്‍സി ഫൈറ്റേര്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് പയ്യന്നൂര്‍ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പി.വി കുഞ്ഞപ്പന് അധ്യക്ഷനായി. അടിയന്താരാവസ്ഥ സമരം രണ്ടാം സ്വാതന്ത്ര സമരമായി പ്രഖ്യാപിക്കുക, സമരം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുക, അടിയന്തരാവസ്ഥക്കാലത്തെ പീഡിതരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പി.സി ഉണ്ണിച്ചെക്കന്, എം ചന്ദ്രന് സംസാരിച്ചു. മാര്‍ച്ചിനു ശേഷം കലക്ടര്‍ മുഖാന്തിരം മുഖ്യമന്ത്രിക്കു നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."