HOME
DETAILS
MAL
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ച്ച: പ്രത്യേക സംഘം അന്വേഷിക്കും
backup
March 05 2020 | 11:03 AM
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. റിപ്പോര്‍ട്ടും പൊലിസ് ആസ്ഥാന രേഖകളും ചോര്‍ന്നത് അന്വേഷിക്കും. അന്വേഷണത്തിനായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം സ്പെഷല്‍ ആംഡ് ബറ്റാലിയന് ആയുധ ശേഖരത്തില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായി.പൊലിസ് പര്‍ച്ചേയ്സുകളില്‍ ക്രമക്കേടുകളുണ്ടെന്നും സാങ്കേതിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നുമായിരുന്നു സിഎജി കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."