പി. ജയരാജന് വധഭീഷണി; കേസെടുക്കാന്‍ അനുമതി തേടി പൊലിസ്
കൂത്തുപറമ്പ്: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് കത്തിലൂടെ വധ ഭീഷണിയുണ്ടായ സംഭവത്തില്‍ കേസെടുക്കാന്‍ പൊലിസ് കോടതിയുടെ അനുമതി തേടി. ഇതിനായി പൊലിസ് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബുധനാഴ്ചയാണ് സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസില്‍ വധഭീഷണി കത്ത് ലഭിച്ചത്. ഇതേ തുടര്‍ന്ന് പി. ജയരാജന്റെ സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥന് കത്ത് കതിരൂര്‍ പൊലിസിന് കൈമാറുകയായിരുന്നു. കണ്ണൂര്‍ കക്കാട് സ്വദേശിയായ ഒരാളുടെ പേരും മേല്‍വിലാസവും സഹിതമുള്ളതാണു കത്ത്. ഇയാളെ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ മറ്റാരോ കത്തയച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പല രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ പി. ജയരാജനാണെന്നും എന്നിട്ടും ഇപ്പോഴും നിയമ നടപടികളില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."