വിധവകളുടെ മക്കള്‍ക്ക് ധനസഹായം; 'പടവുകള്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട് : വനിതാ- ശിശു വികസന വകുപ്പ് വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം പദ്ധതി 'പടവുകള്‍' ലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളായ എം.ബി.ബി.എസ്, ബി.ടെക്, ബി.ഡി.എസ് കോഴ്‌സ് പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് പടവുകള്‍. വിധവകളായ കുടുംബിനികളുടെ കുട്ടികള്‍ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ സാമൂഹിക- സാമ്പത്തിക സമ്മര്‍ദത്തിന് അടിയറ വെക്കുകയോ സമൂഹത്തില്‍ പ്രശ്‌നക്കാരാവുകയോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയോ ചെയ്യുന്നത് പരിഹരിക്കുന്നതിനായാണ് പദ്ധതി തുടങ്ങിട്ടുളളത്. അംഗീകൃത കോഴ്‌സുകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരും വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവരുമാവണം. ഒരു കുടുബത്തിലെ രണ്ടു പേര്‍ക്ക് ധനസഹായം ലഭിക്കും. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ംരറ.സലൃമഹമ.ഴീ്.ശി ലോ അടുത്തുളള ശിശുവികസന പദ്ധതി ഓഫീസിലോ ജില്ലാ പ്രോഗ്രം ഓഫീസിലോ ബന്ധപ്പെടണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."