കൊട്ടിയൂര്‍ പീഡനം, സി.ഡബ്ല്യു.സിയിലെ മുഴുവന്‍ അംഗങ്ങളേയും പുറത്താക്കണം: യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളേയും പുറത്താക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ പീഡന കേസുമായി ബന്ധപ്പെട്ട് വയനാട് സി.ഡബ്ല്യു.സിയിലെ ചെയര്‍മാനേയും അംഗമായ കന്യാസ്ത്രിയെയും മാത്രം പുറത്താക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു വിഭാഗത്തെ അവഹേളിക്കാന്‍ മാത്രമാണെന്ന് സംശയിക്കുന്നു. ഈ സംഭവത്തില്‍ സി.ഡബ്ല്യു.സിക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. ആയത് കൊണ്ട് മുഴുവന്‍ അംഗങ്ങളേയും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. കമ്മിറ്റിയുടെ കാലയളവില്‍ നടന്ന മുഴുവന്‍ നിയമനങ്ങളേയും കുറിച്ച് അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ജിനു,സനോജ്, സഫീര്‍, ഷിജു, സിജോ, അനിഷ്, രംജിത്ത്, ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."