രുചിക്കൂട്ടുകളായി പാഠഭാഗങ്ങള്‍; രാമല്ലൂര്‍ ജി.എല്‍.പിയില്‍ ഊണിന്റെ മേളം
പേരാമ്പ്ര: നോട്ടും പുസ്തകവുമായി സ്കൂളിലേക്ക് വന്നിരുന്ന കുട്ടികള്‍ അവിയലും കൂട്ട് കറിയും കാളനും ഓലനുമൊക്കെയായാണ് രാമല്ലൂര്‍ ജി.എല്‍.പി സ്കൂളിലേക്ക് വന്നത്.
നാലാം ക്ലാസിലെ 'ഊണിന്റെ മേളം' എന്ന പാഠഭാഗത്തിന്റെ ആവിഷ്കാരമായിട്ടായിരുന്നു അനുശ്രീ ടീച്ചറും കുട്ടികളും സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത്. ക്ലാസില്‍ അധ്യാപകന് വന്നു 'ഒരു സദ്യ ഉണ്ടു' എന്നു സങ്കല്പ്പിച്ചുള്ള പഴയ രീതി മാറി തെരുവില്‍ നിന്നും അടുക്കളയില്‍ നിന്നും അറിവു നേടാം എന്നതാണ് നിലവിലെ പഠന പ്രക്രിയകളുടെ സവിശേഷത. ഊണിനൊപ്പം പാചക ക്വിസും നടത്തിയത് ഏറെ മധുരമുള്ള അനുഭവമായി.
പ്രധാനാധ്യാപകന് കെ. ബഷീര്‍, വാര്‍ഡ് മെംബര്‍ കെ.ടി ബാലകൃഷ്ണന്, പി.ടി.എ പ്രസിഡന്റ് യു.കെ ശശി, സി. ഗംഗാധരന്, പി.ടി.കെ പുഷ്പ, വി.പി അബ്ദുല്‍ ബാരി, കെ.പി വിജിലേഷ്, പി. ധന്യ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."