രാമനാട്ടുകരയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; 15 പേര്‍ക്ക് പരുക്ക്
രാമനാട്ടുകര: ദേശീയപാതയില്‍ രാമനാട്ടുകര 9-ാം മൈല്‍സ് കണ്ടായി പെട്രോള്‍ പമ്പിനു സമീപം ടിപ്പര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. താനൂര്‍ പനങ്ങാടന്റകത്ത് ഇസ്മായില്‍ (50) ആണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയാണു സംഭവം.
മത്സ്യം കയറ്റിവരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ബസിന്റെ മുന്‍ചക്രം പൊട്ടി സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.
അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന മത്സ്യം തെറിച്ചുവീണ് റോഡില്‍ പരന്നു. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി വെള്ളം പമ്പു ചെയ്താണ് റോഡ് ശുചീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
പുളിക്കല്‍ ആലുങ്ങലില്‍ പുതിയവീട്ടില്‍ ആരിഫ സലീല്‍ (34), മൊറയൂര്‍ ബുഷ്‌റ മന്‍സിലില്‍ ഷമീര്‍ ബാബു (37), കൊണ്ടോട്ടി മുയീന ഹൗസില്‍ ഹംസ (36), പുളിക്കല്‍ വലിയപറമ്പ് എടച്ചേരി വീട്ടില്‍ ശശി (61), ഭാര്യ ലളിത (54), മലപ്പുറം കിഴക്കേടത്ത് മുഹമ്മദ് ഘോഷി (42), കൊണ്ടോട്ടി തുറക്കല്‍ കൊണ്ടരമകത്ത് ആരിഫ (40), പാലക്കാട് തെങ്കുറിശ്ശി ചെമ്മനിയില്‍ സുരേഷ് (49), അരിമ്പ്ര എടത്തുണ്ട് വീട്ടില്‍ രായിന്‍കുട്ടി (57), മുണ്ടംപറമ്പ് താന്നിക്കല്‍ വീട്ടില്‍ ബിനു ഫ്രാന്‍സിസ് (45), പെരിന്തല്‍മണ്ണ വലമ്പൂര്‍ അരണിക്കല്‍ സുരേഷ്‌കുമാര്‍ (52), മലപ്പുറം ആലിപ്പറമ്പില്‍ കുന്നെക്കാട്ട് ഹാറുണ്‍ റഷീദ് (34), രാമനാട്ടുകര പാറമ്മല്‍ പെരിച്ചീരിപറമ്പ് സജീഷ് (42), വൈക്കം സ്വദേശി കെ.വി വിജയന്‍ (29) എന്നിവര്‍ക്കാണു പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."