HOME
DETAILS
MAL
വഴിമുടക്കി ഇരുചക്ര വാഹനങ്ങള്‍; കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
backup
January 30 2019 | 04:01 AM
പരപ്പനങ്ങാടി: റെയില്‍വേ അടിപ്പാതയുടെ ഇരുഭാഗത്തെയും പ്രവേശനകവാടത്തില്‍ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
ബസ് സ്റ്റാന്‍ഡ്, സ്കൂളുകള്‍, ബാങ്കുകള്‍, കോടതികള്‍, പൊലിസ് സ്റ്റേഷന്, നഗരസഭാ കാര്യാലയം, മറ്റുസര്‍ക്കാര്‍ ഓഫിസുകള്‍, പനയത്തില്‍ ജുമാമസ്ജിദ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി ദിവസവും നിരവധിയാളുകളാണ് ഇതുവഴി യാത്രചെയ്യുന്നത്. അനധികൃത പാര്‍ക്കിങ് ചെമ്മാട് റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാവിലെ ഒന്‍പതോടെ തന്നെ ഇവിടം വാഹനങ്ങള്‍ കൊണ്ടു നിറയുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."