വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെ മനോഭാവം മാറണം: കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം: വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'അധ്യാപക വിദ്യാഭ്യാസം വെല്ലുവിളികളും പുതിയ സാധ്യതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക-വിദ്യാര്‍ഥി ബന്ധം സൗഹൃദപരമായിരിക്കണം. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരേക്കാള്‍ മുന്‍പന്തിയിലാണ്. അധ്യാപകര്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സര്‍വകലാശാലാ പഠനവകുപ്പ് മേധാവി ഡോ. പി.കെ അരുണ അധ്യക്ഷയായി. അധ്യാപക വിദ്യാഭ്യാസത്തിലെ വെല്ലുവളികളും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രൊഫ. പി. ഉഷ, ഡോ. എ. ഹമീദ്, മലേഷ്യ കെബാംഗ്സാന് സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. മുഹമ്മദ് സത്താര്‍ റസൂല്‍, മലേഷ്യയിലെ മലയ സര്‍വകലാശാലാ വിദ്യാഭ്യാസ ഫാക്കല്‍റ്റി ഡോ. റോസ് അമ്ന ബിന്ത് അബ്ദുറഹൂഫ്, ഡോ. ടി. വസുമതി, ഡോ. സി.എം ബിന്ദു വിവിധ സെഷനുകളില്‍ സംസാരിച്ചു. സെമിനാര്‍ നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."