യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണം മോദി സര്‍ക്കാരിന്റെ നടത്തിപ്പ്; നടപടികള്‍ വിചിത്രമെന്ന് ചിദംബരം
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കുപിന്നില്‍ മോദി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും യെസ് ബാങ്കിന്റെ കട ബാധ്യതകള്‍ ഉയരുകയായിരുന്നെന്നും എസ്.ബി.ഐയെ മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനം വിചിത്രമാണെന്നും ചിദംബരം പറഞ്ഞു.കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെറ്റ് വാല്യു പൂജ്യമായ ഒരു ബാങ്കിന്റെ ഓഹരി ഏറ്റെടുക്കാനുള്ള എസ്.ബി.ഐയുടെ നീക്കം വിചിത്രം എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഒരു രക്ഷാ പ്രവര്‍ത്തനത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് എസ്.ബി.ഐ എന്ന ധാരണയൊന്നും എനിക്കില്ല. എല്‍.ഐ.സി ഐ.ഡി.ബിഐയ്ക്ക് വേണ്ടിയല്ല എന്നതുപോലെത്തന്നെയാണത്. ഇതെല്ലാം ആജ്ഞ അനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചിലസമയത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ യു.പി.എ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും ഞാനാണ് ധനമന്ത്രിയെന്നും എനിക്ക് തോന്നാറുണ്ട്. ഒരു പ്രതിപക്ഷാംഗത്തെപ്പോലെയാണ് നിര്‍മലാ സീതാരാമന് പെരുമാറാറുള്ളതെന്നും ചിദംബരം പരിഹസിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യെസ് ബാങ്കിന്റെ നിയന്ത്രണം വ്യാഴാഴ്ച റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."