ഹാര്‍പി ഈഗിള്‍; പക്ഷികളിലെ കരുത്തന്‍
തെക്കെ അമേരിക്ക, വെനിസ്വേല, പാപ്പുവ, പെറു, ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന വലുപ്പമുള്ള പക്ഷിയാണ് ഹാര്‍പി ഈഗിള്‍. 200 സെന്റിമീറ്റര്‍ (78.7 ഇഞ്ച്) നീളമുള്ള പക്ഷിയാണ് ഹാര്‍പി ഈഗിള്‍. ശരീരത്തിന്റെ പുറംഭാഗം ഇളംകറുപ്പ് തൂവലുകളാലും ഉള്‍വശം വെളുത്ത തൂവലുകളാലും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നരച്ച മൃദുരോമങ്ങള്‍ നിറഞ്ഞതാണ് തല. പെണ്‍ കഴുകന്റെ ഭാരം ആറു മുതല്‍ 10 കിലോ ഗ്രാം വരെയാണ്. 12.3 കിലോഗ്രാം ഭാരമുള്ള പെണ്‍പക്ഷിയാണ് ഇക്കൂട്ടത്തില്‍ റെക്കോര്‍ഡിട്ടത്. പെണ്‍പക്ഷിയേക്കാള്‍ ആണ്‍പക്ഷിക്ക് ഭാരം കുറവാണ്. ആണ്‍പക്ഷിയുടെ ശരീരഭാരം 4 മുതല്‍ 4.8 കിലോഗ്രാം വരെയായിരിക്കും. 86.5 മുതല്‍ 107 സെന്റി മീറ്റര്‍ വരെ നീളവും 176 മുതല്‍ 224 സെന്റിമീറ്റര്‍ വരെ ചിറക് വിസ്താരവും 37 മുതല്‍ 42 സെന്റി മീറ്റര്‍ വരെ വാലിന് നീളവുമുള്ള പക്ഷികൂടിയാണ് ഹാര്‍പി ഈഗിള്‍.
ഏറെ കരുത്തന്‍ കൂടിയാണീ പക്ഷി. ശാസ്ത്രീയ നാമം ഒമൃുശമ വമൃു്യഷമ. പെണ്‍പക്ഷി കുഞ്ഞുങ്ങളെ പരിപാലിക്കുകയും ആണ്‍പക്ഷി ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്നു. പക്ഷിമുട്ടകളും മരങ്ങളില്‍ വസിക്കുന്ന ജന്തുക്കളുമാണ് ഇവയുടെ ഭക്ഷണം. കുറഞ്ഞത് മൂന്നു കിലോമീറ്ററെങ്കിലും അകലത്തിലേ ഇവ കൂടുണ്ടാക്കാറുള്ളൂ. 56 ദിവസം കൊണ്ട് മുട്ട വിരിയും. 36 ദിവസം കൊണ്ട് കുഞ്ഞുങ്ങള്‍ നടക്കാന്‍ തുടങ്ങും. പത്തുമാസം മതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കും. കൂടു തകര്‍ക്കുകയും കുഞ്ഞുങ്ങളെ എടുക്കുകയും ചെയ്യുന്ന ആദിവാസികളെ ഇവ ഉപദ്രവിക്കാറുണ്ട്.
ആവാസ വ്യവസ്ഥയിലുണ്ടാവുന്ന വ്യതിയാനവും വേട്ടയാടലും ഇവയുടെ നിലനില്‍പ്പിന് ഭീഷണിയാവുന്ന പ്രധാന കാരണങ്ങളാണ്. തെക്കേ മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും ഒരു കാലത്ത് കണ്ടുവന്നിരുന്ന ഹാര്‍പി ഈഗിളിനെ പല സ്ഥലങ്ങളിലും മേല്‍പറഞ്ഞ കാരണങ്ങളാല്‍ ഇപ്പോള്‍ കാണാനില്ല. ബ്രസീലില്‍ കാണുന്ന ഹാര്‍പി ഈഗിള്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഈഗിള്‍.
പ്രത്യക്ഷത്തില്‍ തന്നെ കറുത്ത, തവിട്ട് നിറമുള്ള തുട വെളുത്തതുമായ ചിറകുകള്‍ ആണ്‍പക്ഷികളിലും പെണ്‍പക്ഷികളിലും കാണാം. വളരെ നീളം കൂടിയ കാഠിന്യമേറിയ കാല്‍നഖങ്ങളാണ് മറ്റൊരു പ്രത്യേകത. ഇവ കരയുടെ നഖങ്ങളോട് സമാനമായതും കാലുകള്‍ മനുഷ്യന്റെ കൈപോലെ കട്ടിയുള്ളതുമാണ്. രണ്ടു മീറ്റര്‍ നീളമുണ്ട്, ഇതിന്റെ ചിറക് നിവര്‍ത്തുമ്പോള്‍. സാധാരണ ഹാര്‍പി ഈഗിള്‍ കാടുകളിലാണ് കാണാറുള്ളത്. പനാമയുടെ ദേശീയപക്ഷിയാണ് ഹാര്‍പി ഈഗിള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."