വ്യാജ ബീഡിയുടെ വന്‍ശേഖരം പിടികൂടി
വിഴിഞ്ഞം: പൂവാര്‍ മേഖലയില്‍ കടകളില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ദിനേശ് ബീഡികമ്പനിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ബീഡിയുടെ വന്‍ശേഖരം പിടികൂടി. ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംകുളം പുത്തന്‍കട എന്നിവിടങ്ങളിലെ കടകളില്‍ ഇന്നലെ വൈകുന്നേരം പൊലിസ് നടത്തിയ പരിശോധനയിലാണ് വ്യാജബീഡി ശേഖരം കണ്ടെത്തിയത്. കാഞ്ഞിരംകുളത്തെ രവിസ്റ്റോറില്‍ നിന്നും ഇരുപത് കവറും പുത്തന്‍കട ധര്‍മരാജന്റെ കടയിലും വീട്ടില്‍ നിന്നും എട്ട്ചാക്കുകളിലായി സുക്ഷിച്ചിരുന്ന ദിനേശ് ബീഡിയുടെ പേരിലുള്ള വ്യാജ നിര്‍മിത ബീഡിയിമാണ് പിടികൂടിയത്. ധര്‍മ്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തമിഴ്നാട്ടില്‍ നിന്നാണ് വ്യാജ ബീഡി കേരളത്തില്‍ എത്തിക്കുന്നതെന്നാണ് സൂചനയെന്നും പൊലിസ് പറഞ്ഞു. പൂവാര്‍ സി.ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിനുആന്റണി, എ.എസ്.ഐ.സൈലസ് പൊലീസുകാരായ ബൈജു, ശ്രീകുമാരി ,ആല്ബര്ട്ട്എന്നിവരടങ്ങിയ സംഘമാണ് വ്യാജബീഡികള് നിര്‍മിച്ച് വില്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കടകളില്‍ പരിശോധനടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."