HOME
DETAILS

'പൂജാരി'ക്ക് വീട് വിട്ട് പുറത്തിറങ്ങാന്‍ മോഹം

  
Web Desk
June 17 2016 | 22:06 PM

%e0%b4%aa%e0%b5%82%e0%b4%9c%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa

പെരിക്കല്ലൂര്‍: ആച്ചനഹള്ളി പണിയ കോളനിയിലെ പൂജാരിയെന്ന ആദിവാസി മധ്യവയസ്‌കന് വീടിന് പുറത്തിങ്ങാന്‍ അതിയായ മോഹം. ബീഡിരോഗം മൂലം ഇരുകാലുകളും മുറിച്ചുമാറ്റിയതോടെയാണ് പൂജാരിക്ക് പുറത്തിറങ്ങാന്‍ പറ്റാതായത്.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ ആരോഗ്യവാനായിരുന്ന പൂജാരി കൃഷപ്പണികളും മറ്റും ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. നല്ലരീതിയില്‍ മുന്നോട്ട് പോയ കുടുംബജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് പൂജാരിയുടെ വലത്തേക്കാലില്‍ പെട്ടെന്നുണ്ടായ ഒരുവേദനയാണ്. വോന അസഹ്യമായതോടെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
വേദന മാറാനായി ആദ്യം വലത്തേക്കാലിലെ വിരലുകള്‍ മുറിച്ചുമാറ്റി. എന്നാല്‍ അതുകൊണ്ടൊന്നും വേദന മാറിയില്ല. ഒടുക്കം വലത്തേക്കാല്‍ തന്നെ മുറിച്ചുമാറ്റേണ്ടിവന്നു. എങ്കിലും ജീവിതത്തില്‍ തളരാതെ ഒരുകാലുമായി പൂജാരി കുടുംബത്തെ പോറ്റാനുള്ള വകകള്‍ കണ്ടെത്താനായി തൊഴിലുകള്‍ ചെയ്തു.
ഇതിനിടെ ഇടത്തേക്കാലിലും സമാന രീതിയിലുള്ള വേദന വന്നു. വേദന അസഹ്യമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായെത്തി. ഇവിടെ നിന്നാണ് തനിക്ക് ബീഡിരോഗമാണെന്ന് പൂജാരി അറിയുന്നത്.
ചികിത്സിച്ചാല്‍ മാറാത്തവിധം ഗുരുതരാവസ്ഥയിലായിരുന്നു പൂജാരിയുടെ അസുഖം. ഇതോടെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. ഒപ്പം കുടുംബത്തിന്റെ താങ്ങും നഷ്ടപ്പെട്ടു. കഴിഞ്ഞ 22 വര്‍ഷങ്ങളായി പൂജാരിക്ക് കാലുകള്‍ ഇല്ലാതായിട്ട്. ഒരുകാല്‍ ഇല്ലാത്തവര്‍ക്കുവരെ വീല്‍ചെയറും, സ്‌ക്കൂട്ടറും അനുവദിച്ചു കിട്ടിയെങ്കിലും ആച്ചനഹള്ളി പണിയകോളനിയിലെ പൂജാരിക്കുമാത്രം ഇവയൊന്നും ലഭിച്ചില്ല.
താന്‍ മുമ്പ് കണ്ട് സംസാരിച്ചിരുന്നവരെയും തന്റെ ചുറ്റുപാടുമുള്ള നാടും വീണ്ടും കാണണമെന്ന് പൂജാരിക്കും ആഗ്രഹമുണ്ട്. പക്ഷെ സഞ്ചരിക്കാന്‍ ഒരു വാഹനം, പൂജാരിയുടെ ഈ ആഗ്രഹം സ്വപ്നമായി അവശേഷിക്കുകയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  22 minutes ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  26 minutes ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  39 minutes ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  an hour ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  an hour ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  an hour ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  2 hours ago
No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  3 hours ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago