പാര്‍ട്ടിയെ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃയോഗം
കല്‍പ്പറ്റ: ജില്ലയില്‍ പാര്‍ട്ടിയെ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃയോഗം. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും യോഗം ചേര്‍ന്നു. പാര്‍ട്ടിക്കാരായ ജനപ്രതിനിധികള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി.
ജനദ്രോഹകരമായ കേന്ദ്രം നയം തിരുത്തുന്നതിനായി ജൂണ്‍ 20ന് മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കൂട്ടധര്‍ണ നടത്തും. യോഗത്തില്‍ ഡി.സി.സി.പ്രസിഡന്റ് കെ.എല്‍ പൗലോസ് അധ്യക്ഷനായിരുന്നു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ഡി അപ്പച്ചന്, പി.വി. ബാലചന്ദ്രന്, പി.ടി. ഗോപാലക്കുറുപ്പ്, എം.എ ജോസഫ്, പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, ഒ.വി അപ്പച്ചന്, ടി.ജെ ഐസക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."