അണുവിമുക്തമാക്കിയ ഹറമില്‍ ത്വവാഫ് പുനരാരംഭിച്ചു
മക്ക: ഉംറ നിര്‍വഹിക്കാനല്ലാതെ വിശുദ്ധ ഹറമിലെത്തുന്നവര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാനായി മതാഫ് തുറന്നു. അണുവിമുക്തമാക്കിയ ശേഷമാണ് സഊദി ഭരണകൂടത്തിന്റെ നടപടി. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് സഊദി ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരു ഹറമുകളുടേയും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജനറല്‍ പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (എസ്.പി.എ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും വിശുദ്ധ ഹറമിലെത്തുന്നവര്‍ എല്ലാ ജീവനക്കാരുമായും സഹകരിക്കണമെന്നും അല്‍ സുദൈസ് അഭ്യര്‍ഥിച്ചു.
ശനിയാഴ്ച സുബ്ഹി നമസ്‌കാരത്തിന് ശേഷമാണ് മതാഫ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്. തുടര്‍ന്ന് മതാഫിലേക്ക് പ്രവേശനവും അനുവദിച്ചു. ഉംറ വേഷത്തിലുള്ളവര്‍ക്ക് മതാഫിലേക്ക് പ്രവേശനം അനുവദിക്കില്ല. രാജ്യത്തെ തുടര്‍ച്ചയായി കോവിഡ് 19 ബാധ കണ്ടു പിടിച്ചതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടനം വിലക്കിയതിനോട് അനുബന്ധിച്ചാണ് മതാഫിലേക്കുള്ള പ്രവേശനവും വിലക്കിയത്. കഴിഞ്ഞ ദിവസം വിശുദ്ധ മക്ക, മദീന ഹറമുകള്‍ ഇശാ നിസ്‌കാരത്തിന് ഒരു മണിക്കൂറിന് ശേഷം അടച്ചിടുകയും രാവിലെ ഫജ്ര്‍ നിസ്‌കാരത്തിന് മുന്നോടിയായി മാത്രം തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം, വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഉള്ള ഉംറ തീര്‍ഥാടന വിലക്ക് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."