HOME
DETAILS

തൊടുപുഴ നഗരത്തിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളിയുടെ ചോദ്യംചെയ്യല്‍ തുടരുന്നു

  
backup
January 30 2019 | 07:01 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82

തൊടുപുഴ: കാരിക്കോട് ആയുര്‍വേദാശുപത്രിക്ക് സമീപം വീട്ടില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ചോദ്യംചെയ്യല്‍ തുടരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നു രണ്ടാഴ്ച പിന്നിട്ടപ്പോഴാണു വൃദ്ധദമ്പതികളുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാരിക്കോട് ആയുര്‍വേദാശുപത്രിക്കു സമീപം കമ്പക്കാലായില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ മോഷണം നടന്നത്. ബാലകൃഷ്ണന്റെ ഭാര്യ ലീലാമ്മയുടെ നാലു പവന്‍ വരുന്ന മാല പൊട്ടിച്ചെടുക്കുകയും പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 4,000 രൂപ അപഹരിക്കുകയും ചെയ്തു.
പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍ ഇവരുടെ വീടും പരിസരവും വ്യക്തമായി അറിയാവുന്നയാളാണു മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ് സമീപത്തു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടക്കുന്ന മോഷണങ്ങള്‍ ജനങ്ങളുടെ ഉറക്കം കളയാന്‍ തുടങ്ങിയിട്ടു നാളുകളായെങ്കിലും കവര്‍ച്ചക്കാരെ പൊലിസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനങ്ങള്‍ അടുത്തടുത്ത് താമസിക്കുന്ന മേഖലകളില്‍ പോലും മോഷണ ഭീതിയിലാണു നാട്ടുകാര്‍.
ഒരു മോഷണം നടന്നാല്‍ ദിവസങ്ങളുടെ ഇടവേളകള്‍ക്കുള്ളില്‍ അടുത്ത മോഷണം നടക്കുന്നത് നഗരത്തെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ 12നു രാത്രിയിലാണ് കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിലെ കൃഷ്ണ ആര്‍ക്കേഡിലെ രണ്ടു സ്ഥാപനങ്ങളില്‍ മോഷണം നടന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന മെട്രോ പോളിസ് ലാബില്‍നിന്ന് 500 രൂപയും സമീപത്തെ കിഡ് വേള്‍ഡില്‍നിന്ന് കുറഞ്ഞ തുകയുമാണ് അപഹരിച്ചത്. പിക്കാസ് ഉപയോഗിച്ചാണ് കടകളുടെ താഴുകള്‍ തകര്‍ത്തത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷണം നടത്തിയതെന്നു കരുതുന്ന ഒരാളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലിസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതി കാണാമറയത്തു തന്നെയാണ്.
സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് തൊടുപുഴ ആനക്കൂട് ഭാഗത്തെ വീട്ടില്‍ മോഷണവും ചാത്തന്‍മല ഭാഗത്തെ പല വീടുകളിലും മോഷണ ശ്രമവും നടന്നത്. ആനക്കൂട് ഭാഗത്ത് തിരുവാതിരയില്‍ സുബ്രഹ്മണ്യപിള്ളയുടെ വീട്ടില്‍നിന്ന് പതിനായിരം രൂപയും വിദേശ കറന്‍സിയുമുള്‍പ്പെടെ 15,000 രൂപയോളം അപഹരിക്കുകയായിരുന്നു. ഇതിനുശേഷം സമൂഹമഠത്തിനു സമീപം മുണ്ടമറ്റം ബാലചന്ദ്രന്റെ വീട്ടില്‍ സമാനരീതിയില്‍ തുറന്നുകിടന്ന ജനാലയിലൂടെ കതകുതുറക്കാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവിന്റെ കൈ കട്ടിലില്‍ കിടന്ന യുവതിയുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്നു യുവതി ബഹളംവച്ചതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് ചാത്തന്‍മല ഭാഗത്തെ വീടുകളിലും മോഷണശ്രമം നടന്നു. രാധാകൃഷ്ണന്റെ വീടുകളില്‍ക്കൂടി മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നു സംഘം കടന്നുകളയുകയായിരുന്നു.
മോഷണങ്ങളിലെല്ലാം സിസിടിവി കാമറകളില്‍നിന്നു ലഭിക്കുന്ന ദൃശ്യങ്ങളുടെ ചുവടുപിടിച്ചു മാത്രമാണ് പൊലിസ് അന്വേഷണം പുരോഗമിക്കുക. എന്നാല്‍ ഇപ്പോള്‍ സ്ഥാപനങ്ങളിലും വീടുകളിലും സിസിടിവി കാമറകള്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ള മോഷ്ടാവ് മുഖംമറച്ചാണ് മോഷണം നടത്താനെത്തുന്നത്. മോഷ്ടാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാതായതോടെ ഇവര്‍ നടത്തുന്ന കവര്‍ച്ചാരീതി അപഗ്രഥിച്ചാണ് പൊലിസ് പലപ്പോഴും പ്രതികളെ കണ്ടെത്തുന്നത്.
നേരത്തെ തൊടുപുഴ മേഖലയില്‍ മോഷണങ്ങള്‍ പെരുകിയപ്പോള്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് ജനമൈത്രി പൊലിസ് തന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനമൈത്രി പൊലിസിന്റ പ്രവര്‍ത്തനവും നിരീക്ഷണവും കാര്യക്ഷമല്ലെന്ന് ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago